HOME » NEWS » Corona »

Covid 19 in Kerala | 200 കടന്ന് കോവിഡ്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ കൂടി; ആശങ്ക

സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം

News18 Malayalam | news18-malayalam
Updated: July 3, 2020, 6:18 PM IST
Covid 19 in Kerala | 200 കടന്ന് കോവിഡ്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ കൂടി; ആശങ്ക
pinarayi vijayan
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആദ്യമായി 200 കടന്നു. ഇന്ന് 211 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 201 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നുവന്നവരാണ്. 39 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോഡ് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിൽ 7306 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2098 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട 53,922 സാംപിളുകൾ ശേഖരിച്ചു. അതിൽ 59,240 എണ്ണം നെഗറ്റീവ് ആയി.

സംസ്ഥാനത്തെ ആകെ ഹോട്സ്പോട്ടുകൾ 130 ആയി. രോഗവ്യാപനത്തിന്റെ തോത് കൂടുന്നു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Rajesh V
First published: July 3, 2020, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories