• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • New Hot spots in Kerala | സംസ്ഥാനത്ത് 23 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 557

New Hot spots in Kerala | സംസ്ഥാനത്ത് 23 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 557

രോഗവ്യാപനം കുറഞ്ഞ 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

News18

News18

  • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ  ഞായറാഴ്ച സംസ്ഥാനത്തെ  23 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗവ്യാപനം കുറഞ്ഞ 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

    പുതിയ ഹോട്ട് സ്പോട്ടുകൾ

    പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി (സബ് വാര്‍ഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂര്‍ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂര്‍ (18 (സബ് വാര്‍ഡ്), 9), ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാര്‍ഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാര്‍ഡുകള്‍), 12, 18), എടച്ചേരി (സബ് വാര്‍ഡ് 11, 12), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (8), ഉദയഗിരി (13)

    ഒഴിവാക്കിയവ

    ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാര്‍ഡ് 4), ദേവികുളം (സബ് വാര്‍ഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാര്‍ഡ്), കുമാരമംഗലം (3, 4, 13 (സബ് വാര്‍ഡ്), മരിയപുരം (സബ് വാര്‍ഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാര്‍ഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14), തൃശൂര്‍ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാര്‍ഡ്), വാരാന്തറപ്പള്ളി (സബ് വാര്‍ഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 9).

    ഇന്ന്  3082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് രോഗബാധ.

    10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന്‍ (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്‍ദനന്‍ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന്‍ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
    Published by:Aneesh Anirudhan
    First published: