നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഗോവയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരിച്ചു; ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് ഗോവ ആരോഗ്യമന്ത്രി

  ഗോവയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരിച്ചു; ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് ഗോവ ആരോഗ്യമന്ത്രി

  ഓക്‌സിജന്‍ സമയത്ത് ലഭ്യമല്ലാതെ വന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ആശുപത്രി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു

  Goa Medical College and Hospital

  Goa Medical College and Hospital

  • Share this:
   പനാജി: ഗോവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരിച്ചതിന്റെ കാരണം കണ്ടെത്താനായി ഹൈക്കോടതിയോട് അന്വേഷണം ആവശ്യപ്പെട്ട് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണ. സര്‍ക്കാരിന്റെ കീഴിലുള്ള ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും അറു മണിക്കും ഇടയില്‍ കോവിഡ് രോഗികള്‍ മരിക്കുന്നത്.

   'ഈ മരണങ്ങളുടെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഹൈക്കോടതി കണ്ടെത്തണം. ജിഎംസിഎച്ചിലേക്കുള്ള ഓക്‌സിജന്‍ ഓക്‌സിജന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും വേണം' ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ആശുപത്രിയില്‍ നടന്ന മരണത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്നും അദ്ദേഹം പറഞ്ഞു.

   Also Read-ചെറിയ പെരുന്നാൾ: മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി

   ഓക്‌സിജന്‍ സമയത്ത് ലഭ്യമല്ലാതെ വന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ആശുപത്രി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   അതേസമയം ആസുപത്രിയില്‍ തിങ്കളാഴ്ച വരെ ആവശ്യമായ ഓക്‌സിജന്‍ ഇല്ലായിരുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 1200 ജംബോ സിലിണ്ടര്‍ ഓക്‌സിജനുകളാണ് ആശുപത്രിയിലേക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

   അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലങ്കാനയില്‍ മേയ് 12 മുതല്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

   Also Read-കോവിഡ് ബാധിതര്‍ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടേണ്ട: വിളിപ്പുറത്ത് ഫിറോസുണ്ട്

   ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാക്‌സിന്‍ ഉത്പാദം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

   അതേസമയം രാജേത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11നും 13നും ഇടയില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു.

   എന്നാല്‍ രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജി 7 ഉച്ചകോടിയല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് വിദേശകാര്യ വാക്താവ് അറിയിച്ചു. ഓസ്ട്രേലിയ,. ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയെയും ബോറിസ് ജോണ്‍സണ്‍ അതിഥിയായി ക്ഷണിച്ചിരുന്നത്.
   Published by:Jayesh Krishnan
   First published:
   )}