• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഒഡീഷയില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു

Covid 19 | ഒഡീഷയില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു

വെറും പതിനൊന്ന് ദിവസത്തിനിടയിലാണ് ഒരു കുടുംബത്തിലെ മൂന്ന് മരണം

News18

News18

  • Share this:
    ഭുവനേശ്വർ: ഒഡീഷയില്‍ മലയാളികളായ അമ്മയും മക്കളും കോവി‍ഡ് ബാധിച്ച് മരിച്ചു. സംബൽപുര്‍ നിവാസികളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സാവിത്രി അമ്മാൾ (65) മകൻ എസ് എസ് രാജു (47), മകൾ മീന മോഹൻ (49)എന്നിവരാണ് മരിച്ചത്‌. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ദിവസങ്ങളുടെ ഇടവേളകളിലായാണ് മരിച്ചത്.

    വെറും പതിനൊന്ന് ദിവസത്തിനിടയിലാണ് ഒരു കുടുംബത്തിലെ മൂന്ന് മരണം. ഇതോടെ ഒഡീഷയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. നേരത്തെ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) റൂർക്കലയിൽ മരിച്ചിരുന്നു

    അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 69,921 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം 37 ലക്ഷമായി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 7,85,996 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 28,39,882 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

    അതുപോലെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 819 കോവിഡ് മരണങ്ങളാണ്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 65,288 ആയി.
    Published by:Asha Sulfiker
    First published: