നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Hot spots in Kerala | സംസ്ഥാനത്ത് മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

    Hot spots in Kerala | സംസ്ഥാനത്ത് മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

    സംസ്ഥാനത്ത് ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Hotspot

    Hotspot

    • Share this:
      തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മൂന്നു പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

      സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      Also Read സംസ്ഥാനത്ത് ഇന്ന് 6028 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60365 സാമ്പിളുകൾ

      കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

      രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 996, കോഴിക്കോട് 641, തൃശൂര്‍ 639, പാലക്കാട് 351, എറണാകുളം 387, കൊല്ലം 505, കോട്ടയം 420, ആലപ്പുഴ 392, തിരുവനന്തപുരം 285, കണ്ണൂര്‍ 176, പത്തനംതിട്ട 118, കാസര്‍ഗോഡ് 126, വയനാട് 125, ഇടുക്കി 52 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂര്‍ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂര്‍ 295, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
      Published by:Aneesh Anirudhan
      First published: