• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ദീപാവലി തിരക്കിന് പിന്നാലെ ജൂവലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ്; ഇൻഡോറിൽ ജൂവലറി താത്കാലികമായി അടച്ചു

ദീപാവലി തിരക്കിന് പിന്നാലെ ജൂവലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ്; ഇൻഡോറിൽ ജൂവലറി താത്കാലികമായി അടച്ചു

ഉറവിടം വ്യക്തമല്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ച ജൂവലറി സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

covid19

covid19

  • Last Updated :
  • Share this:
    ഭോപ്പാല്‍: ദീപാവലി തിരക്കുകൾക്കു പിന്നാലെ മധ്യപ്രദേശിലെ ജൂവലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ് ബാധ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇൻഡോറിലെ ജൂവലറി താത്ക്കാലികമായി അടച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ജൂവലറി അടച്ചത്.

    20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർക്ക് കോവിഡ് ലക്ഷണങ്ങളുണ്ട്- ഇൻഡോർ മെഡിക്കൽ ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. ഉറവിടം വ്യക്തമല്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ച ജൂവലറി സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

    ദീപാവലിആഘോഷങ്ങളോടനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങളില്‍ ധാരാളം ജനങ്ങളാണ് തിങ്ങിക്കൂടിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ വ്യാപാര രംഗം പൊതുവെ മാന്ദ്യത്തിലായിരുന്നു. എന്നാല്‍ ദീപാവലിയോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ വിപണനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.



    മധ്യപ്രദേശില്‍ ഇതു വരെ 1.86 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,200 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഇന്‍ഡോറില്‍ മാത്രം ബുധനാഴ്ച 194രോഗം സ്ഥിരീകരിച്ചു.
    Published by:Gowthamy GG
    First published: