നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | മലപ്പുറത്ത് കോവിഡ് പോസിറ്റീവായത് അബുദാബിയില്‍ നിന്നെത്തിയ 34കാരന്

  COVID 19 | മലപ്പുറത്ത് കോവിഡ് പോസിറ്റീവായത് അബുദാബിയില്‍ നിന്നെത്തിയ 34കാരന്

  Covid 19 in Malappuram | സംസ്ഥാനത്ത് വിദേശത്ത് നിന്ന് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി.

  News18

  News18

  • Share this:
   മലപ്പുറം: ജില്ലയിൽ ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ 34 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് വിദേശത്ത് നിന്ന് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി.

   കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇതില്‍ ചാപ്പനങ്ങാടി സ്വദേശി ദുബായില്‍ നിന്നും നടുവട്ടം സ്വദേശി അബുദാബിയില്‍ നിന്നും മെയ് ഏഴിനുതന്നെ തിരിച്ചെത്തിയവരാണ്.

   അബുദാബിയിലെ മുസഫയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി. കഴിഞ്ഞ രണ്ട് മാസമായി മുസഫയിലെ ലേബര്‍ ക്യാമ്പിലായിരുന്നു താമസം. ഏപ്രില്‍ 27 മുതല്‍ ഇയാള്‍ക്ക് കഫക്കെട്ട് അനുഭവപ്പെട്ടിരുന്നു.

   TRENDING:ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും
   [NEWS]
   വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ് [NEWS]

   മെയ് ഏഴിന് അബുദബിയില്‍ നിന്നുപുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തില്‍ രാത്രി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മെയ് എട്ടിന് പുലര്‍ച്ചെ ഒരു മണിയ്ക്ക് മലപ്പുറം സ്വദേശികളായ മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസില്‍ പുലര്‍ച്ചെ 4.15 ന് തേഞ്ഞിപ്പലത്തെ കോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററിലെത്തി. ഉച്ച തിരിഞ്ഞ് 2.30 ന് മൂക്കടപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ വൈകിട്ട് 7.05 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് കാവിഡ് ബാധ സ്ഥിരീകരിച്ചു.

   First published:
   )}