നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടയിൽ 36,401 കേസുകൾ

  COVID 19| രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടയിൽ 36,401 കേസുകൾ

  കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

  Image: ANI

  Image: ANI

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 36,401 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‍തത്. 530 മരണം കോവിഡ് ബാധ മൂലമെന്ന് സ്ഥിരീകരിച്ചു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

   ഇതുവരെ 50 കോടി സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 55 ദിവസം മാത്രം 10 കോടി സാംപിളുകൾ പരിശോധിച്ചു.

   39,157 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. 97.53 ശതമാനമാണ് നിലവിൽ ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ 530 പേർ മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,33,049 ആയി.

   ആക്ടീവ് കേസുകൾ 3,64,129 ആണ്. 149 ദിവസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.


   അതേസമയം, കേരളത്തിൽ ഇന്നലെ 21,427 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും; 12 ഇടത്ത് സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും

   24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
   Published by:Naseeba TC
   First published:
   )}