നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 'മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകും'; ആദിത്യ താക്കറെ

  Covid 19 | 'മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകും'; ആദിത്യ താക്കറെ

  മഹാരാഷ്ട്രയില്‍ ഇതുവരെ 37,70,707 കോവിഡ് കേസുകളും 59,970 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

  ആദിത്യ താക്കറെ

  ആദിത്യ താക്കറെ

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് കാബിനെറ്റ് മന്ത്രിയും യുവ ശിവസേന നേതാവുമായ ആദിത്യ താക്കറെ. എന്നാല്‍ മൂന്നാം തരംഗം എത്ര ശക്തമാണെന്നോ ദുര്‍ബലമാണെന്നോ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

   'വാക്‌സിനേഷന്‍ ഇപ്പോള്‍ സഹായിക്കുന്നില്ലെങ്കിലും അത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനെ സഹായിക്കും. ഇന്ന് സംസ്ഥാനം എടുക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയപരമല്ല. ശാസ്ത്ര-മെഡിക്കല്‍ വസ്തുതകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ സൃഷ്ടിച്ച ടാസ്‌ക് ഫോഴ്‌സിനെ അടിസ്ഥാനമാക്കിയുള്ളതാണ്' മഹാരാഷ്ട്ര ടൂറിസം, പരിസ്ഥിതി മന്ത്രി എന്‍ഡിടിവിയോട് പറഞ്ഞു.

   'അണ്ടര്‍ റിപ്പോര്‍ട്ടിങ് സഹായിക്കില്ലെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ മൂന്നാം തരംഗത്തിനായി തയ്യാറെടുത്തിരിക്കുന്നു. അഞ്ചു ലക്ഷം കിടക്കകളുണ്ട് സംസ്ഥാനത്ത്. അതില്‍ 70 ശതമാനം ഓക്‌സിജന്‍ സൗകര്യമുള്ളവയാണ്' അദ്ദേഹം പറഞ്ഞു.

   Also Read- Covid 19 | കോവിഡ് വ്യാപനം പരിഹരിക്കാന്‍ അഞ്ചു നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

   അതേസമയം കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സെക്ഷന്‍ 144 ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് ഒന്നു വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

   'അഞ്ചോ അതിലധികമോ ആളുകളെ ഒരു സ്ഥലത്ത് ഒത്തുകൂടുന്നത് നിരോധിക്കുന്ന സിആര്‍പിസി സെക്ഷന്‍ 144 തുടരും. വര്‍ദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ഫ്യൂ ക്രമവും നിയന്ത്രണങ്ങളും ഫലപ്രദമായി പാലിക്കണം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും'അദ്ദേഹം ട്വീറ്റ് ചെയ്തു. നിയന്ത്രണങ്ങള്‍ അവശ്യസേവനങ്ങളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

   മുംബൈയിലെ സബര്‍ബെന്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഗതാഗതം അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ മാത്രമേ പ്രവര്‍ത്തിക്കപുകയുള്ളു. മെയ് ഒന്നു വരെ സംസ്ഥാനത്ത് മത, സാമൂഹിക, സംസാകാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

   Also Read- Covid 19 | 15 ദിവസത്തിനുള്ളില്‍ 3 ലക്ഷം റെംഡെസിവിര്‍ ഡോസുകള്‍ ഉല്പാദിപ്പിക്കും; കേന്ദ്ര മന്ത്രി

   ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് ക്ലാസുകള്‍, ബീച്ചുകള്‍, ക്ലബുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിമ്മുകള്‍, സിനിമ ഹാളുകള്‍ എന്നിവ ഈ കാലയളവില്‍ അടച്ചിടും. അതേസമയം ശനിയാഴ്ച മഹാരാഷ്ട്രയില്‍ 67,123 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറ്റഴും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ദ്ധനവാണ്. ഇതുവരെ 37,70,707 കോവിഡ് കേസുകളും 59,970 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

   അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. മരണം തുടര്‍ച്ചയായ ആറാം ദിവസവും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.
   Published by:Jayesh Krishnan
   First published:
   )}