• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Death | കോവിഡ് ബാധിച്ച് ഗൾഫിൽ ഡോക്ടർ ഉൾപ്പെടെ 4 മലയാളികൾ കൂടി മരിച്ചു

Covid Death | കോവിഡ് ബാധിച്ച് ഗൾഫിൽ ഡോക്ടർ ഉൾപ്പെടെ 4 മലയാളികൾ കൂടി മരിച്ചു

ശിശുരോഗ വിദഗ്ധനായ എടപ്പാൾ സ്വദേശി ഡോ.പി.മുകുന്ദൻ ആണ് റിയാദിൽ മരിച്ചത്.

ഡോ.പി.മുകുന്ദൻ, മലപ്പുറം സ്വദേശി ശിഹാബുദ്ദീൻ, ആലപ്പുഴ സ്വദേശി ഷിഹാബുദ്ദീൻ

ഡോ.പി.മുകുന്ദൻ, മലപ്പുറം സ്വദേശി ശിഹാബുദ്ദീൻ, ആലപ്പുഴ സ്വദേശി ഷിഹാബുദ്ദീൻ

  • Last Updated :
  • Share this:
    ദുബായ്:  കോവിഡ് ബാധിച്ച് ഒരു ഡോക്ടർ ഉൾപ്പെടെ നാല്  മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. ശിശുരോഗ വിദഗ്ധനായ എടപ്പാൾ സ്വദേശി ഡോ.പി.മുകുന്ദൻ ( 66) റിയാദിലാണ് മരിച്ചത്. കൊയിലാണ്ടി നന്തിയിൽ ശാന്തി ക്ലിനിക്ക് നടത്തിയിരുന്ന ഇദ്ദേഹം രണ്ട് വർഷമായി റിയാദിലാണ്.  ഭാര്യമാർ: മേഴ്സി, പരേതയായ പ്രീതി. മക്കൾ: സാനിയ, ഡോ.ഋത്വിക്.

    മലപ്പുറം മങ്കട വടക്കാങ്ങര വടക്കേ കുളമ്പ് ശിഹാബുദ്ദീൻ (37) ജിദ്ദയിൽ മരിച്ചു. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് ഷാമിൽ, ഷംന.
    TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
    ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി നെടുമ്പാൾ വേണു (59) ഖത്തറിൽ മരിച്ചു. ഭാര്യ: സിന്ധു.

    ആലപ്പുഴ അരൂക്കുറ്റി 12–ാം വാർഡ് വടുതല ചെന്നാളിൽ സിഎംഎ ഖാദറിന്റെ മകൻ ഷിഹാബുദ്ദീൻ (ഷിബു–50) ഒമാനിൽ മരിച്ചു. ഭാര്യ വഹീദ. രണ്ട് മക്കളുണ്ട്.
    First published: