നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| 24 മണിക്കൂറിൽ 4,205 മരണങ്ങൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,48,421

  COVID 19| 24 മണിക്കൂറിൽ 4,205 മരണങ്ങൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,48,421

  ജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197

  File photo of Covid-19 patients at a hospital in India.

  File photo of Covid-19 patients at a hospital in India.

  • Share this:
   ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങളിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

   കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

   ഇന്നലെ 3,55,338 പേർ ഡിസ്ചാർജ് ആയി. ഇതോടെ ആകെ ഡിസ്ചാർജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേർ വാക്സിൻ സ്വീകരിച്ചു.


   ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ

   മഹാരാഷ്ട്ര- 40,956
   കർണാടക-39,510
   കേരളം- 37,290
   തമിഴ്നാട്-29,272
   ഉത്തർപ്രദേശ്-20,445

   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 3.48 ലക്ഷം കേസുകളിൽ 48.06 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നു മാത്രം 11.75 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. 793 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. കർണാടകയിൽ ഇന്നലെ 480 പേർ കോവിഡ് ബാധിച്ച് മരിച്ചു.

   കേരളത്തില്‍ ഇന്നലെ 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.

   അതേസമയം, കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ലോകത്താകമാനം വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദം ആഗോളതലത്തിൽ ഉത്കണ്ഠയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

   കഴിഞ്ഞ ഒക്ടോബറിലാണ് ബി.1.617 വകഭേദം ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്. ഇപ്പോൾ 44 രാജ്യങ്ങളിൽ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യൻ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.

   ബി.1.617-നെ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാരണം സാധാരണ വൈറസിനേക്കാൾ വേഗത്തിൽ പകരുന്നതോ മാരകമായതോ വാക്സിൻ പരിരക്ഷകൾ മറികടക്കുന്നതോ ആണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ.
   Published by:Naseeba TC
   First published:
   )}