നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| 24 മണിക്കൂറിൽ 4,329 മരണങ്ങൾ; ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ

  COVID 19| 24 മണിക്കൂറിൽ 4,329 മരണങ്ങൾ; ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ

  ഇന്നലെ മാത്രം 1000 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

  File photo of patients suffering from the coronavirus get treatment at a Delhi hospital. (Image: Reuters)

  File photo of patients suffering from the coronavirus get treatment at a Delhi hospital. (Image: Reuters)

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേർക്കാണ്. 2,52,28,996 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.

   33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.


   പ്രതിദിന കോവിഡ് കണക്കുകളിൽ മഹാരാഷ്ട്രയെ പിന്തള്ളി കർണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 38,603 കേസുകളാണ് കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 33,075 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയിൽ മൂന്നാമതുള്ളത്. 26,616 പേർക്ക് ഇന്നലെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാൾ- 19,003 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

   You may also like:പത്മശ്രീ ജേതാവും IMA മുൻ പ്രസിഡന്റുമായ ഡോ. കെകെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു

   പ്രതിദിന കണക്കിൽ രാജ്യത്തെ 52.63 ശതമാനവും മുകളിൽ പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ നിന്ന് മാത്രമാണ് 14.65 ശതമാനം കേസുകളും.

   You may also like:കോവിഡാനന്തര അസ്വസ്ഥതകൾ; വി.എസ്.സുനിൽ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

   4,329 പ്രതിദിന മരണ സംഖ്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇന്നലെ മാത്രം 1000 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കർണാടകയിൽ 476 പേരും മരിച്ചു.

   കേരളത്തില്‍ ഇന്നലെ21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Naseeba TC
   First published:
   )}