• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകൾ; കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ സാന്നിധ്യം

രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകൾ; കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ സാന്നിധ്യം

രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകളുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകളുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്രയിലാണ് ഏറ്റവും കൂടുതൽ; 20 കേസുകൾ. തമിഴ്നാട്ടിൽ ഒൻപതും, മധ്യപ്രദേശിൽ ഏഴും, കേരളത്തിൽ മൂന്നും കേസുകളാണുള്ളത്. കോവിഡ്‌ഷീൽഡും കോവാക്‌സിനും ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് ഐസിഎംആർ ഡി. ജി. ഡോ: ബൽറാം ഭാർഗവ പറഞ്ഞു.
  കോവിഡ് പ്രതിരോധ വാക്സിൻ ഗർഭിണികൾകക്കും നൽകാമെന്നും അദ്ദഹം പറഞ്ഞു. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  വൈറസിന്റെ ഡെൽറ്റാ വകഭേദം കൂടുതൽ മരണത്തിനു കാരണമാവുന്നതായി കണ്ടെത്തുന്ന കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. ഇതേക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. വളരെ കുറച്ച് കേസുകളിൽ മാത്രമാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്. ആൽഫാ വകഭേദത്തെക്കാൾ ഡെൽറ്റക്ക് വ്യാപന ശേഷി കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

  അതേസമയം, മാസ്ക് ഉപയോ​ഗം, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോ​ഗം, കൂട്ടം കൂടുന്നത് ഒഴിവാക്കൽ തുടങ്ങിയ നിബന്ധനകൾ ജനങ്ങൾ പാലിക്കണം.

  Also read: ഡെൽറ്റ പ്ലസ് വകഭേദം പാലക്കാടും; പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും

  കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ ജൂൺ 23 മുതല്‍ ഏഴ് ദിവസത്തേയ്ക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ഉത്തരവിട്ടിരുന്നു.

  ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പ്രസ്തുത രോഗികളും, ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

  രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദം മൂലം നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും ജനങ്ങൾ കൂടുതല്‍ ജാഗ്രത സ്വീകരിക്കേണ്ടതിന്റെ ഭാഗമായാണ് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിൽ മേൽ പറഞ്ഞ നടപടി സ്വീകരിച്ചത്. പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുകയും, സാമൂഹിക അകലം, മാസ്ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം.

  ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അതിര്‍ത്തികള്‍ അടച്ചിടുന്നതിനും, പൊതുജന സഞ്ചാരം, വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. കൂടാതെ ഒരു എന്‍ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മറ്റു വഴികള്‍ അടച്ചിടാൻ സംയുക്തമായി നടപടികൾ സ്വീകരിക്കണം.

  പ്രസ്തുത പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാൽ പാലുല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീൻ - ഇറച്ചി  കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
  Published by:Meera Manu
  First published: