കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായിതുടരുന്ന സാഹചര്യത്തിൽ യു കെയിലേക്ക് കയറ്റിയയയ്ക്കാൻ നീക്കിവെച്ചിരുന്ന കോവിഷീൽഡ് വാക്സിന്റെ 50 ലക്ഷം ഡോസുകൾ ഇന്ത്യയിൽ തന്നെ ലഭ്യമാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവണ്മെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ ഡയറക്റ്റർ പ്രകാശ് കുമാർ സിങ് പ്രസ്തുത നീക്കത്തിന് അനുമതി ചോദിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലത്തിന് കത്ത് അയച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഈ തീരുമാനത്തിലെത്തിയത്.
മുമ്പ് ആസ്‌ട്രാസെനക്കയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കോവിഷീൽഡ് വാക്സിന്റെ 50 ലക്ഷം ഡോസുകൾ യു കെയിലേക്ക് വിതരണം ചെയ്യാൻ മാർച്ച് 23 ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. വാക്സിൻ കയറ്റുമതി മൂലം ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ പദ്ധതി തടസപ്പെടില്ലെന്നും സെറംഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പു നൽകിയിരുന്നു. എന്നാൽ രാജ്യം കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കയറ്റുമതിയ്ക്കായി നീക്കിവെച്ചിരുന്ന വാക്സിൻ ഇന്ത്യയിൽ തന്നെ ഉപയോഗിക്കാനുള്ള തീരുമാനം. കമ്പനിയുമായി ബന്ധപ്പെടാനും ഈ വാക്സിൻ ഡോസുകൾ സംഭരിക്കുന്നതിനായി സത്വര നടപടികളിലേക്ക് നീങ്ങാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങൾക്ക് 3,50,000 ഡോസുകൾ വീതവും മറ്റു ചില സംസ്ഥാനങ്ങൾക്ക് 1,00,000 ഡോസുകൾ വീതവും രണ്ട് സംസ്ഥാനങ്ങൾക്ക് 50,000 ഡോസുകൾ വീതവും അനുവദിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ വാക്സിൻ ഡോസുകളുടെ ലേബൽ കോവിഷീൽഡ് എന്നായിരിക്കില്ല, മറിച്ച് 'കോവിഡ് 19 ആസ്‌ട്രാസെനക്ക' എന്നായിരിക്കും.
You may also like:'കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കൂ'; ഉത്തർപ്രദേശ് ബിജെപി എം എൽ എഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,01,078 പേരിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകൾ 2,18,92,676 ആയി ഉയർന്നു. 4,187 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം ആകെ മരിച്ചവരുടെ എണ്ണം 2.38 ആയെന്നാണ് വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
You may also like:'മകനെ തനിച്ചാക്കി റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി'; സീരിയൽ താരത്തിനെതിരെ മുൻ ഭർത്താവ്രാജ്യത്തെമ്പാടും കോവിഡ് വാക്സിനേഷൻ ഡ്രൈവ് ജനുവരി 16-നാണ് ആരംഭിച്ചത്. ആദ്യം ആരോഗ്യപ്രവർത്തകർക്കിടയിലാണ് വാക്സിനേഷൻ ആരംഭിച്ചതെങ്കിൽ ഫെബ്രുവരി 2 മുതൽ കോവിഡ് പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന മറ്റു തൊഴിലാളികളുടെ വാക്സിനേഷൻ ആരംഭിച്ചു. കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടത്തിൽ മാർച്ച് 1 മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ പ്രത്യേക രോഗാവസ്ഥകൾ ഉള്ളവർക്കും വാക്സിൻ ലഭ്യമാക്കാൻ തുടങ്ങി. തുടർന്ന് ഏപ്രിൽ 1 മുതലാണ് 45 വയസിന് മുകളിലുള്ള എല്ലാ ജനവിഭാഗങ്ങൾക്കും വാക്സിനേഷനുള്ള അനുമതി നൽകിയത്. പിന്നീട് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ മെയ് 1 മുതൽ 18 വയസിനും44 വയസിനുംഇടയിൽ പ്രായമുള്ളവർക്ക് കൂടി വാക്സിൻ നൽകിത്തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.