നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Amit Shah to News18 | കുടിയേറ്റ തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അമിത് ഷായുടെ മറുപടി ഇങ്ങനെ

    Amit Shah to News18 | കുടിയേറ്റ തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അമിത് ഷായുടെ മറുപടി ഇങ്ങനെ

    "ഇതുവരെ 55 ലക്ഷം കുടിയേറ്റക്കാരെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് റെയിൽ‌വേ അവരെ സഹായിച്ചിട്ടുണ്ട്"

    അമിത് ഷാ, രാഹുൽ ജോഷി

    അമിത് ഷാ, രാഹുൽ ജോഷി

    • Share this:
      ന്യൂഡൽഹി: ലോക്ക്ഡൗണിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നുവെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് അത് വലിയ പ്രശ്മാകുമായിരുന്നെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെറ്റ് വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് ചുവടു വെയ്ക്കുന്നതിന്റെ സാഹചര്യത്തിലാണ് അഭിമുഖം.
      You may also like:Amit Shah Interview LIVE: സ്വാതന്ത്ര്യാനന്തരം മുന്നോക്കക്കാരിലെ പാവങ്ങൾക്ക് 10 ശതമാനം സംവരണം ആദ്യം; അമിത് ഷാ [NEWS]Amit Shah to News18 | കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ മികവിനെ ലോകരാജ്യങ്ങൾ പോലും അംഗീകരിച്ചു: അമിത് ഷാ [NEWS] COVID-19 | കൊറോണയ്ക്കെതിരായ പോരാട്ടം; മുകേഷ് അംബാനിക്കും നിത അംബാനിക്കും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സർക്കാർ [NEWS]
      "മതിയായ പരിശോധന / ക്വാറന്റീൻ സൗകര്യം എന്നിവ ഇല്ലാത്തതിനാൽ അത് സംസ്ഥാന സർക്കാരുകൾക്ക് വലിയ പ്രശ്‌നമുണ്ടാക്കുമായിരുന്നു. കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവിടുത്തെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചു"- അമിത് ഷാ പറഞ്ഞു.

      മോദി സർക്കാർ കുടിയേറ്റക്കാർക്കായി ബസ്സുകളും ട്രെയിനുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ 55 ലക്ഷം കുടിയേറ്റക്കാരെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് റെയിൽ‌വേ കുടിയേറ്റക്കാരെ സഹായിച്ചിട്ടുണ്ട് - അവരിൽ ഭൂരിഭാഗവും ഇപ്പോൾ തങ്ങളുടെ ക്വാറന്റീൻ പൂർത്തിയാക്കി കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.

      "മെയ് 1 മുതൽ പ്രത്യേക ട്രെയിനുകൾ ആരംഭിച്ചു, പക്ഷേ അതിനുമുമ്പ് ഏപ്രിൽ 20ന്, സമീപ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികളെ സർക്കാർ അവരുടെ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ തുടങ്ങിയിരുന്നു. 41 ലക്ഷം തൊഴിലാളികളെ ബസ് സർവീസ് വഴി അയച്ചു. ഏകദേശം 4,000 ട്രെയിനുകൾ കുടിയേറ്റക്കാർക്കായി ഓടിച്ചു, എന്നാലും, ചില തൊഴിലാളികൾക്ക് ക്ഷമ നശിക്കുകയും അവരുടെ സംസ്ഥാനങ്ങളിലേക്ക് നടക്കാൻ തുടങ്ങുകയും ചെയ്തു. അതുകൊണ്ടു തന്നെ നിരവധി പേരെ അവരുടെ സ്വദേശത്തിന്റെ അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനിലോ ജില്ലയിലേക്കോ എത്തിച്ചത്"- അദ്ദേഹം പറഞ്ഞു.

       

       

       
      First published:
      )}