നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കോവിഡ്; തലസ്ഥാനത്ത് അഞ്ച് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു

  COVID 19 | പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കോവിഡ്; തലസ്ഥാനത്ത് അഞ്ച് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു

  കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് തിരുവനന്തപുരത്ത് ആണ്. ചൊവ്വാഴ്ച മാത്രം തിരുവനന്തപുരത്ത് 297 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു. ആശങ്ക പരത്തി തലസ്ഥാനമായ തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 59 പേർക്കാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൊണ്ണൂറ്റിയൊൻപതു പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 59 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു.

   കഴിഞ്ഞദിവസം ജയിലിലെ 71 വയസ് പ്രായമുള്ള തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിലിലെ അന്തേവാസികൾക്ക് ആന്റിജൻ പരിശോധന നടത്തിയത്. അതേസമയം, രോഗം ആദ്യം സ്ഥിരീകരിച്ച തടവുകാരന്റെ ഉറവിടം വ്യക്തമല്ല. തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കടുത്ത ആശങ്കയാണ്.

   You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]

   ഇതിനിടെ, തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം എ ആർ ക്യാമ്പ്, പേരൂർക്കട എസ് എ പി ക്യാമ്പ്, വട്ടിയൂർക്കാവ്, പേരൂർക്കട പൊലീസ് സ്റ്റേഷനുകൾ, പദ്മനാഭ സ്വാമി ക്ഷേത്ര ഗാർഡ് എന്നിവിടങ്ങളിലെ ഓരോ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

   കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് തിരുവനന്തപുരത്ത് ആണ്. ചൊവ്വാഴ്ച മാത്രം തിരുവനന്തപുരത്ത് 297 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 11 കേസുകളും സംസ്ഥാനത്തുണ്ട്.

   നഗരസഭാ പരിധിയിൽ 66 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ചൊവ്വാഴ്ച മാത്രം തിരുവനന്തപുരത്ത് 12 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
   Published by:Joys Joy
   First published: