Covid Death | കോവിഡ് ബാധിച്ച് ഗൾഫിൽ 6 മലയാളികൾ കൂടി മരിച്ചു; മരണം 298 ആയി

ഡൽഹി, മുംബൈ എന്നി‌വിടങ്ങളിലായി 2 മലയാളികളും മരിച്ചു.

News18 Malayalam | news18-malayalam
Updated: July 5, 2020, 6:58 AM IST
Covid Death | കോവിഡ് ബാധിച്ച് ഗൾഫിൽ 6 മലയാളികൾ കൂടി മരിച്ചു; മരണം 298 ആയി
പ്രതീകാത്മക ചിത്രം
  • Share this:
സൗദി അറേബ്യയിൽ അ‍ഞ്ച് പേരടക്കം ഗൾഫിൽ ആറ്  മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി, മുംബൈ എന്നി‌വിടങ്ങളിലായി 2 മലയാളികളും മരിച്ചു.കോതമംഗലം വടക്കേവെണ്ടുവഴി മണ്ണാംപറമ്പിൽ വർഗീസിന്റെ(കുഞ്ഞപ്പൻ)യും മേരിയുടെയും മകൻ ബേബി (33) (സൗദി), തൃശുർ മുണ്ടൂർ പുറ്റേക്കര സ്വദേശി തെക്കൻപുരക്കൽ വീട്ടിൽ പ്രഭാകരൻ (68) (കുവൈത്ത്), കോഴിക്കോട് ബേപ്പൂർ കല്ലിങ്ങൽ പൊറ്റമ്മൽ ജംഷീർ (31) (സൗദി), പത്തനംതിട്ട അടൂർ ചൂരക്കോട് പാലവിള പുത്തൻവീട്ടിൽ തങ്കപ്പന്റെ മകൻ രതീഷ് (32) (സൗദി), കൊല്ലം പരവൂർ നെടുങ്ങോലം പ്രസന്ന തിയേറ്റർ ജംക്‌ഷനു സമീപം ശ്രേയസ്സിൽ ജി. സുരേഷ് ബാബു (56) (സൗദി), പത്തനംതിട്ട കുമ്പളാംപൊയ്ക മണ്ണിൽ വടക്കേതിൽ ജോൺസൺ പോൾ (44) (സൗദി), ചെങ്ങന്നൂർ ആലാ കുട്ടമൺതറയിൽ ഷാജി ജോൺ (56) (ഡൽഹി), വൈക്കം സ്വദേശി മോഹൻദാസിന്റെ ഭാര്യ ഗീത (50) (മുംബൈ) എന്നിവരാണു മരിച്ചത്.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]COVID 19| ക​ര്‍​ണാ​ട​ക​യി​ല്‍ SSLC പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]

മുംബൈ താനെ അംബർനാഥ് വെസ്റ്റ് ഡെയ്‌സി ഗാർഡൻ നിവാസിയായ ഗീത, പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ മോട്ടപ്പുറം കുടുംബാംഗമാണ്. ഇവരുടെ 26 വയസ്സുള്ള മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

നെല്ലിമറ്റം മാത്തൻമോളേൽ കുടുംബാംഗമായ ബേബിയുടെ വിവാഹം ഒരു വർഷം മുൻപായിരുന്നു . ഭാര്യ അഞ്ജു (നഴ്സ്, റിയാദ് - ജർമൻ ഹോസ്പിറ്റൽ).

ഡൽഹിയിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറായ ഷാജി ജോണിന്റെ ഭാര്യ: ഷേർലി (നഴ്സ്, സെന്റ് സ്റ്റീഫൻസ് ആശുപത്രി, ഡൽഹി).
First published: July 5, 2020, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading