Covid 19 in Kerala| തുടർച്ചയായ രണ്ടാംദിവസവും 600 കടന്ന് കോവിഡ് രോഗികൾ; ഇന്ന് 623 പേർക്ക്; സമ്പർക്കത്തിലൂടെ 432 പേർക്ക്

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു

News18 Malayalam | news18-malayalam
Updated: July 15, 2020, 6:13 PM IST
Covid 19 in Kerala| തുടർച്ചയായ രണ്ടാംദിവസവും 600 കടന്ന് കോവിഡ് രോഗികൾ; ഇന്ന് 623 പേർക്ക്; സമ്പർക്കത്തിലൂടെ 432 പേർക്ക്
pinarayi vijayan
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും അറുന്നൂറ് പിന്നിട്ട് കോവിഡ് രോഗികൾ. ഇന്ന് 623 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ 608 പേർക്കായിരുന്നു രോഗം ബാധിച്ചത്. ഇന്ന് സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 196 പേർ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ 76. ഉറവിടമറിയാത്ത 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.  രാജക്കാട് സ്വദേശി വത്സമ്മ ജോയി ആണ് മരിച്ചത്.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

24 മണിക്കൂറിനുള്ളില്‍ 16,444 സാംപിള്‍ പരിശോധിച്ചു. 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 4989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,60,356 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്കയച്ചു. ഇതില്‍ 7485 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
Published by: Rajesh V
First published: July 15, 2020, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading