സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു വരികയാണ്. കഴിഞ്ഞ ദിവസം ആദ്യമായി പ്രതിദിന കണക്ക് 9000 കടന്നു. 9258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8274 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. നാല് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് കോവിഡ്കേസുകൾ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 63 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ 15 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ ഹോട്ട് സ്പോട്ടുകൾ 705 ആയി ഉയർന്നിരിക്കുകയാണ്. Also Read-'കൊടുത്താൽ കൊല്ലത്തല്ല, പണി ബാംഗ്ലൂരിലും കിട്ടുമെന്ന് കോടിയേരിക്ക് അറിയാം'; തിരിച്ചടിച്ച് ചെന്നിത്തല അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങുകയാണ്. പതിമൂന്ന് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ കാലയളവിൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. പരീക്ഷകളും തടസ്സമില്ലാതെ നടക്കും.
Also Read-Covid 19 | ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവർ ഒരുലക്ഷമായി; രോഗബാധിതർ 64 ലക്ഷം കടന്നു കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. എന്നാൽ, അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്ക് ഏർപ്പെടുത്തും. കൺടയിൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നും നിർദ്ദേശങ്ങളിലുണ്ട്. ഓരോ ജില്ലകളിലെയും കളക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകൾക്ക് അനുസരിച്ച് നിയന്ത്രണങ്ങളിലും വ്യത്യാസമുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.