നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 647 കോവിഡ് കേസുകള്‍ക്ക് നിസാമുദ്ദീൻ ബന്ധം; ആരോഗ്യമന്ത്രാലയം

  കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 647 കോവിഡ് കേസുകള്‍ക്ക് നിസാമുദ്ദീൻ ബന്ധം; ആരോഗ്യമന്ത്രാലയം

  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12 മരണങ്ങളിൽ ചിലതിന് നിസാമുദ്ദീൻ ബന്ധമുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി

  nizamuddin

  nizamuddin

  • Share this:
   ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 14 സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്ത 647 കോവിഡ് 19 പോസിറ്റീവ് കേസുകൾക്ക് നിസാമുദ്ദീനിൽ സംഘടിപ്പിച്ച തബ് ലീഗുമായി ബന്ധമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12 മരണങ്ങളിൽ ചിലതിന് നിസാമുദ്ദീൻ ബന്ധമുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി . കഴിഞ്ഞ മാസം ആദ്യം ഡൽഹിയിലെ വെസ്റ്റ് നിസാമുദ്ദീനിലാണ്  സഭ നടന്നത്.

   രാജ്യത്ത് ഇതുവരെ 2,301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 56 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 517 പേര്‍ക്ക് രോഗം ഭേദമായതായും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ, ഡൽഹി, അസം, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മുകശ്മീർ, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലുള്ളവർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   കഴിഞ്ഞ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഇത് പ്രാഥമികമായി ഒരു പ്രത്യേക തലത്തിലുള്ള വർദ്ധനവ് മാത്രമാണെന്ന് നിസാമുദ്ദീൻ സമ്മേളനത്തെ പരാമർശിച്ചു കൊണ്ട് അഗർവാൾ പറഞ്ഞു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ലോക്ക്ഡൗണും സാമൂഹിക അകലം പ്രോത്സാഹിപ്പിക്കലും ചെയ്തതിലൂടെ കുത്തനെയുള്ള ഉയർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
   You may also like:'കൊറോണ: വാഹന ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയപരിധി നീട്ടി [PHOTO]മതാധ്യാപകൻ വിലക്ക് ലംഘിച്ച് കറങ്ങിനടന്നു; മലപ്പുറത്ത് കോവിഡ് ഭീതി; റൂട്ട് മാപ്പ് ദുഷ്കരമാകും
   [NEWS]
   റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]

   കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് 182 ലാബുകളുണ്ട്. ഇതിൽ 130 എണ്ണം സർക്കാർ ലാബുകളാണ്- ഐസിഎംആർ ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ച 8000 സാംപിളുകൾ പരിശോധിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

   കോവിഡ് -19 അപകടസാധ്യത വിലയിരുത്താൻ ആളുകളെ സഹായിക്കുന്നതിനുള്ള സർക്കാരിന്റെ 'ആരോഗ്യ സേതു' മൊബൈൽ ആപ്പ് 30 ലക്ഷം പേർ ഡൗണ്‍ ലോഡ് ചെയ്തതായും അഗർവാൾ പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}