നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • COVID 19 | ഡൽഹിയിൽ ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത് 68 പേർ

    COVID 19 | ഡൽഹിയിൽ ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത് 68 പേർ

    രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 68 പേർ. ഇതോടെ, ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,301 ആയി.

      പുതിയതായി ഇന്ന് 3947 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലെ ആകെ രോഗബാധിതർ ഇതോടെ 66, 602 ആയി. ഇതിൽ, 24, 988 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

       



      അതേസമയം, രാജ്യത്ത് കോവിഡ് രോഗികൾ 4,40, 215 ആയി. കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ചാണ് ഇത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
      First published:
      )}