നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം ശക്തം; 106 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 69ലും സമ്പൂർണ ലോക്ക്ഡൗൺ

  മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം ശക്തം; 106 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 69ലും സമ്പൂർണ ലോക്ക്ഡൗൺ

  ജില്ലയിൽ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ല

  ജില്ലയിൽ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ല

  ജില്ലയിൽ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ല

  • Share this:
  മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം കടുക്കുന്നു. ജില്ലയിൽ എ കാറ്റഗറിയിൽ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ൽ  69 തദ്ദേശഭരണ സ്ഥാപനങ്ങൾ ഡി വിഭാഗത്തിലാണ്. ഇവിടെ സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കും. 26 തദ്ദേശഭരണ മേഖലകൾ സി വിഭാഗത്തിലും 11 മേഖലകൾ ബി വിഭാഗത്തിലുമാണ്.

  കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിലാണ്. ബുധനാഴ്ച 16.36, ചൊവ്വാഴ്ച 17.99, തിങ്കളാഴ്ച 19.41 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്. പ്രതിവാര വിലയിരുത്തലിൽ അതുകൊണ്ട് തന്നെ ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു.

  ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനതിന് മുകളിൽ ഉള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ 69 ആണ്. ഏറ്റവും ഉയർന്ന കണക്ക് ഇരിമ്പിളിയത്ത് രേഖപ്പെടുത്തി; 32.60 ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണമംഗലം, ചോക്കാട് പഞ്ചായത്തുകളിലും 30 ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉണ്ട്. നിലമ്പൂർ , പൊന്നാനി, വളാഞ്ചേരി, മഞ്ചേരി , താനൂർ, തിരൂരങ്ങാടി നഗരസഭകളും ഡി കാറ്റഗറിയിലാണ്. ഈ മേഖലകളെല്ലാം സമ്പൂർണ്ണ കണ്ടൈൻമെൻറ് സോൺ ആണ്.

  പെരിന്തൽമണ്ണ, തിരൂർ, പരപ്പനങ്ങാടി നഗരസഭകൾ ഉൾപ്പെടെ 26 തദ്ദേശഭരണസ്ഥാപനങ്ങളാണ് സി കാറ്റഗറിയിൽ ഉള്ളത്. മലപ്പുറം നഗരസഭയും, കോട്ടയ്ക്കൽ നഗരസഭയും, കൊണ്ടോട്ടി നഗരസഭയും ഉൾപ്പെടെ 11 തദ്ദേശ ഭരണ മേഖലകൾ ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൊന്മള പഞ്ചായത്തിലാണ്; 6.05 %.

  ജില്ലയിൽ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ല.  മലപ്പുറം ജില്ലയിൽ വരും ദിവസങ്ങളിൽ കോവിഡ് കോവിഡ് പോസിറ്റിവിറ്റി  നിരക്ക് ഉയരും എന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ കണക്ക് കൂട്ടുന്നുണ്ട്.  ഡി കാറ്റഗറിയിൽ പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ 

  ഇരിമ്പിളിയം, കണ്ണമംഗലം, ചോക്കാട്, ഊർങ്ങാട്ടിരി, വഴിക്കടവ്, മൂന്നിയൂർ, മാറഞ്ചേരി, തുവൂർ, എടപ്പറ്റ, പെരുവള്ളൂർ, പെരുമ്പടപ്പ്, വേങ്ങര, കാവനൂർ, മേലാറ്റൂർ, എആർ നഗർ, പുളിക്കൽ, തൃപ്രങ്ങോട്, കരുവാരകുണ്ട്, പോരൂർ, തവനൂർ, കുറുവ, പുലാമന്തോൾ, പോത്തുകല്ല്, നന്നമ്പ്ര, നിലമ്പൂർ, തെന്നല, പാണ്ടിക്കാട്, വെട്ടം, പൊന്നാനി, ആലിപ്പറമ്പ്, താഴേക്കോട്, എടയൂർ, കീഴാറ്റൂർ, കാളികാവ്, മക്കരപ്പരമ്പ് വള്ളിക്കുന്ന്, തലക്കാട്, വട്ടംകുളം, പൂക്കോട്ടൂർ, വെട്ടത്തൂർ, അങ്ങാടിപ്പുറം, ചാലിയാർ, മൂർക്കനാട്, മങ്കട, തിരൂരങ്ങാടി, മംഗലം, മമ്പാട്, തൃക്കലങ്ങോട്, മൂത്തേടം, വെളിയങ്കോട്, ആതവനാട്, കൽപകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, പറപ്പൂർ, എടക്കര, പുൽപറ്റ, ഊരകം, പള്ളിക്കൽ, വണ്ടൂർ, തിരുവാലി, താനൂർ, കുറ്റിപ്പുറം, എടവണ്ണ, നന്നംമുക്ക്, കീഴുപറമ്പ്, ആനക്കയം, വാഴക്കാട്, കരുളായി

  സി കാറ്റഗറിയിൽപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങൾ

  കുഴിമണ്ണ , പെരിന്തൽമണ്ണ, ഒഴൂർ, ഒതുക്കുങ്ങൽ, അമരമ്പലം, ചെറുകാവ്, എടരിക്കോട്, നിറമരുതൂർ, തിരൂർ, ആലങ്കോട്, ചേലേമ്പ്, ചുങ്കത്തറ, ചെറിയമുണ്ടം, പുറത്തൂർ, ഏലംകുളം, മാറാക്കര, പുഴക്കാട്ടിരി, പരപ്പനങ്ങാടി, വാഴയൂർ, പെരുമണ്ണ-ക്ലാരി, കോഡൂർ, കൂട്ടിലങ്ങാടി, വളവന്നൂർ, താനാളൂർ, എടപ്പാൾ, ചീക്കോട്.

  ബി കാറ്റഗറിയിൽ പെട്ട തദ്ദേശഭരണസ്ഥാപനങ്ങൾ

  പൊന്മുണ്ടം, മുതുവല്ലൂർ, കൊണ്ടോട്ടി, അരീക്കോട്, കോട്ടയ്ക്കൽ, തിരുനാവായ, മൊറയൂർ, കാലടി, മലപ്പുറം, തേഞ്ഞിപ്പലം, പൊന്മള
  Published by:user_57
  First published:
  )}