നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് കാലത്ത് ഏഴ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം; വെറും 5 മണിക്കൂറില്‍

  കോവിഡ് കാലത്ത് ഏഴ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം; വെറും 5 മണിക്കൂറില്‍

  ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ നിന്ന് ഒരു താല്‍ക്കാലിക വിടുതലിനായി ഒഴിവുകാലയാത്രകള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, ദൂരദേശങ്ങളിലേക്ക് നിങ്ങള്‍ യാത്രകള്‍ നിശ്ചയിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരസ്ഥലങ്ങള്‍ കൂടി പരിഗണിക്കുക.

  • Share this:
   കോവിഡ് കാലമായതു കാരണ വീടിന് പുറത്തേക്കിറങ്ങരുതെന്നും, കഴിവതും വീടിനുള്ളില്‍ തന്നെ കഴിയുന്നതാണ് ഉചിതമെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. യൂറോപ്യന്‍ വിനോദസഞ്ചാര മേഖലകളായ സ്വിസ്സര്‍ലാന്‍ഡ്, പാരീസ്, ലണ്ടന്‍, അമേരിക്ക തുടങ്ങിയ പല പാശ്ചാത്യ രാജ്യങ്ങളിലേക്കുമുള്ള ഒഴിവുകാല യാത്രകള്‍ കോവിഡ് മഹാമാരി മൂലം പലര്‍ക്കും നഷ്ടമായി കഴിഞ്ഞു. കര്‍ക്കശമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചിട്ടപ്രകാരമുള്ള ക്വാറന്റൈന്‍ നിയമങ്ങളും, ഈ രാജ്യങ്ങളില്‍ നില നില്‍ക്കുന്നതും ഒരു വിനോദ സഞ്ചാരത്തിനുള്ള സാധ്യതകളെ മങ്ങലേല്‍പ്പിക്കുന്നു. എന്തായാലും നിങ്ങളുടെ ഇരുള്‍മൂടിയ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ നിന്ന് ഒരു താല്‍ക്കാലിക വിടുതലിനായി ഒഴിവുകാലയാത്രകള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, ദൂരദേശങ്ങളിലേക്ക് നിങ്ങള്‍ യാത്രകള്‍ നിശ്ചയിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരസ്ഥലങ്ങള്‍ കൂടി പരിഗണിക്കുക. അധികം കാശ് ചെലവ് ഉണ്ടാവില്ല എന്നു മാത്രമല്ല, അവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ വളരെക്കുറച്ച് സമയം മാത്രമേ എടുക്കുകയുള്ളൂ എന്നതാണ് ഇതിന്റെ സവിശേഷത. അത് പോലെ തന്നെ നിങ്ങളുടെ മനസ്സില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന മനോഹരമായ കാഴ്ചകളുമാണ് ഈ സ്ഥലങ്ങള്‍ നിങ്ങള്‍ക്കായി കാത്തു വെയ്ക്കുന്നതും.

   നേപ്പാള്‍

   വിമാന മാര്‍ഗ്ഗം ഏതാണ്ട് ഒരു മണിക്കൂര്‍ 40 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഇന്ത്യയുടെ അയല്‍പക്കമായ നേപ്പാള്‍ ആണ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ആദ്യത്തെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം. മഞ്ഞു മൂടിയ മലകളും പര്‍വ്വതങ്ങളും നിറഞ്ഞ് അവയുടെ നടുക്ക് ഇരുണ്ട പച്ച നിറമാര്‍ന്ന കാടുകളുമായി നില്‍ക്കുന്ന മനോഹരമായ രാജ്യമാണ് നേപ്പാള്‍. ഇവിടേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത് ഡര്‍ബാര്‍ ചത്വരം, പശുപതിനാഥ ക്ഷേത്രം, ബൗദ്ധനാഥ സ്തൂപം തുടങ്ങിയ ഏതാനും ചില സ്ഥലങ്ങളാണ്.

   ഭൂട്ടാന്‍

   കൈപ്പിടിയില്‍ ഒതുങ്ങുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ഭൂട്ടാന്‍. ഇന്ത്യയില്‍ നിന്നും ഏതാണ്ട് 2 മണിക്കൂര്‍ മാത്രമകലെയാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. മനഃസ്സമാധാനവും, പ്രശാന്തതയും നല്‍കുന്ന സ്ഥലമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഭൂട്ടാന്‍ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. തിംഭു, പാറോ, പുനഖ സോങ്, ജകാര്‍ താഴ്വാരങ്ങള്‍, ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.

   ദുബായ്

   അത്യാധുനികവും ഏറ്റവും പ്രശസ്തവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ദുബായ്. യുഎഇയുടെ പല എമിറേറ്റ്സുകളില്‍ ഒന്നാണ് ദുബായ് നഗരം. കൂടാതെ ഇവിടെ ഒട്ടേറെ വിനോദസഞ്ചാര ആകര്‍ഷണങ്ങളുമുണ്ട്. മനസ്സിനെ ഉത്സാഹപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകള്‍ നിങ്ങള്‍ക്ക് ദുബായ് നഗരത്തില്‍ കാണാന്‍ സാധിക്കും. അവയില്‍ മരുഭൂമിയില്‍ കൂടിയുള്ള സഫാരിയും, ലോകത്തെ ഏറ്റവും ആഴമുള്ള നീന്തല്‍കുളത്തിലേക്കുള്ള ഊഴിയിടലും എല്ലാം അടങ്ങുന്നു. പിന്നെ തീര്‍ച്ചയായും മറക്കാന്‍ സാധിക്കാത്ത ഗ്ലോബല്‍ വില്ലേജിലെ ഷോപ്പിങ്ങും. നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് ദുബായില്‍ എത്തിച്ചേരാന്‍ സാധിക്കും.

   തായ്ലന്റ്

   നിങ്ങള്‍ കടലോരങ്ങളെയോ പാര്‍ട്ടികളെയോ പ്രണയിക്കുന്ന ആളാണോ? അല്ലങ്കില്‍ ഒരു ചരിത്ര കുതുകിയോ ഭക്ഷണപ്രിയനോ ആണോ? എങ്കില്‍ നിങ്ങള്‍ക്കുള്ളതെല്ലാം കരുതി തായ്ലന്റ് നിങ്ങളെ കാത്തിരിക്കുന്നു. ഇവിടെയെത്താന്‍ വെറും 4 മണിക്കൂര്‍ സമയം മാത്രമാണ് എടുക്കുക. നാല് മണിക്കൂര്‍ യാത്ര ചെയ്ത് നിങ്ങള്‍ തായ്ലന്റില്‍ എത്തിയാല്‍ നിങ്ങളെ ആ തീരുമാനം ഒരിക്കലും നിരാശപ്പെടുത്തുകയില്ല. അത്യാധുനിക നഗരാന്തരീക്ഷവും, അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകങ്ങളും ചേര്‍ന്ന് തായ്ലന്റ് നിങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

   മാലിദ്വീപ്

   അടുത്തിടയായി ബോളിവുഡിലേയും മറ്റ് പല ടെലിവിഷന്‍ താരങ്ങളുടെയും ഒഴുവുകാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് മാലിദ്വീപുകള്‍, തന്നില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പവിഴപ്പുറ്റുകളിലൂടെയും സാഗര ജീവിതങ്ങളിലൂടെയും മാലിദ്വീപ് തന്റെ സഞ്ചാരികള്‍ക്ക് നീല എന്ന വര്‍ണ്ണത്തിന്റെ ആഴവും പരപ്പും സൗന്ദര്യവും കാട്ടിക്കൊടുക്കുന്നു. കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും മാലിദ്വീപ് സന്ദര്‍ശിക്കേണ്ടതാണ്. അത് നിങ്ങള്‍ അവിസ്മരണീയമായ ഒരു അനുഭവം നല്‍കുന്നതാണ്. നാല് മണിക്കൂറാണ് മാലിദ്വീപ് എത്താന്‍ എടുക്കുന്ന സമയം.

   ലാവോസ് നിങ്ങള്‍ പര്‍വ്വതാരോഹണങ്ങള്‍ ഇഷ്ടപ്പെടുന്ന, വനങ്ങളുടെയും പര്‍വ്വതങ്ങളുടെയും വിശാലമായ വിതാനങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നയാളാണങ്കില്‍ താമസിക്കണ്ട ലാവോസ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ലാവോസില്‍ വെള്ളച്ചാട്ടങ്ങള്‍, കായലുകള്‍, ഫ്രഞ്ച് വാസ്തുവിദ്യകള്‍, ബുദ്ധ വിഹാരങ്ങള്‍, തുടങ്ങി, സാഹസികവും വിനോദ സൗഹൃദവുമായ, ബൈക്ക് യാത്രകളും ട്രക്കിങ്ങുകളും അടക്കം നിങ്ങളെ കാത്തിരിക്കുന്നു. നാലേകാല്‍ മണിക്കൂര്‍ സമയമാണ് ലാവോസില്‍ എത്താന്‍ നിങ്ങള്‍ ആവശ്യമാവുക.

   ഒമാന്‍

   ഒമാന്‍ തീര്‍ച്ചയായും കാഴ്ചക്കാരെ ഒരിക്കലും നിരാശരാക്കാത്ത വിധത്തില്‍ അത്യാകര്‍ഷകമായ സ്ഥലമാണ്. അതുപോലെ തന്നെ സുരക്ഷിതവും സമാധാനപ്രദവും. പര്‍വ്വതാരോഹകരുടെയും ട്രക്കിങ്ങ് സ്നേഹികളുടെയും മറ്റൊരു സ്വര്‍ഗ്ഗമാണ് ഒമാന്‍. ലോകോത്തരമായ റിസോര്‍ട്ടുകളും താമസസൗകര്യങ്ങളും ഒമാന്‍ നിങ്ങള്‍ക്കായ് വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞ സ്ഥലമാണ് വേണ്ടതെങ്കില്‍ ഒമാന്‍ അത്തരമൊരു സ്ഥലത്തേക്കുള്ള വാതില്‍പ്പടിയാണ്. ഇന്ത്യയില്‍ നിന്നും മൂന്നര മണിക്കൂര്‍ സമയം മാത്രമാണ് ഒമാന്‍ സന്ദര്‍ശനത്തിന് എടുക്കുക.
   Published by:Jayashankar AV
   First published:
   )}