COVID 19 | തിരുവനന്തപുരത്ത് 7 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇതോടെ അഞ്ചു ദിവസത്തിനിടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 38 ആയി.

covid 19

covid 19

  • Share this:
    തിരുവനന്തപുരം: ജില്ലയിൽ ഓരോ ദിവസവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. വ്യാഴാഴ്ച മാത്രം 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 6 ആരോഗ്യ പ്രവർത്തകർക്കും, തിങ്കളാഴ്ച 4 പേർക്കും ചൊവാഴ്ച 3 പേർക്കും ബുധനാഴ്ച 18 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

    ഇതോടെ അഞ്ചു ദിവസത്തിനിടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 38 ആയി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും കോവിഡ്  സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

    TRENDING:രണ്ടര വർഷത്തെ പോരാട്ടത്തിനൊടുവിൽ ലാപ്ടോപ്പ് എത്തി; ആനുകൂല്യങ്ങൾ ഔദാര്യമല്ല അവകാശമാണെന്ന് അനഘ ബാബു[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ[PHOTOS]
    ഇതോടെയാണ് മെഡിക്കൽ കോളേജിൽ വലിയ ആശങ്ക ഉടലെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജിലെ 300 ലധികം പേർ നിരീക്ഷണത്തിലായി. നിരീക്ഷണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ് നിലവിൽ സ്ഥിതി ഗുരുതരമാക്കാൻ കാരണം.

    നേരത്തെ കോവിഡ് ഡ്യുട്ടിയിലില്ലാത്ത ഡോക്ടർമാർക്ക് പോലും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഡോക്ടർമാർ മുന്നോട്ട് വച്ചിരുന്നു.  കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
    Published by:Naseeba TC
    First published:
    )}