COVID 19| കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ ഉസ്സൻ കുട്ടിയാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 12:27 PM IST
COVID 19| കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
ഉസ്സൻ കുട്ടി
  • Share this:
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. മുംബൈയില്‍ നിന്ന് എത്തിയ ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സൻകുട്ടി (72) ആണ്‌ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഒന്‍പതാം തീയതിയാണ് ഉസ്സൻകുട്ടി മുംബൈയില്‍ നിന്നും നാട്ടില്‍ എത്തിയത്. നാട്ടിലെത്തിയെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടത്‌. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ സ്രവപരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

TRENDING:പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ[NEWS]അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി [PHOTOS]‍‍മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ [NEWS]

First published: June 12, 2020, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading