Covid 19 in Kerala | ഇന്ന് 722 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 481പേർക്ക് ; ആകെ രോഗബാധിതർ പതിനായിരം കടന്നു

34 പേർക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല

News18 Malayalam | news18-malayalam
Updated: July 16, 2020, 6:21 PM IST
Covid 19 in Kerala | ഇന്ന് 722 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 481പേർക്ക് ; ആകെ രോഗബാധിതർ പതിനായിരം കടന്നു
pinarayi vijayan
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികളുടെ എണ്ണം. ഇന്ന് 722 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,275 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന്  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 481 പേർക്കാണ്. 157 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. 34 പേർക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 5 ബിഎസ്എഫ് ജവാന്മാര്‍ , 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 228 പേര്‍ രോഗമുക്തി നേടി. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂർ സ്വദേശി അനീഷ് (39), കണ്ണൂർ സ്വദേശി മുഹമ്മദ് സലിം ( 25) എന്നിവരാണ് മരിച്ചത്.

TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]

തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗബാധിതരുടെ  ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂര്‍ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടയവരുടെ കണക്കുകള്‍.
Published by: Rajesh V
First published: July 16, 2020, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading