• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് കോവിഡ്; 90 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി

Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് കോവിഡ്; 90 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 277 മലയാളികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മൂന്നുപേർക്കാണ് കോവിഡ് ബാധിച്ചത്.

    മഹാരാഷ്ട്രയിൽ നിന്നുവന്ന 8 പേർക്കും ഡൽഹിയിൽ നിന്ന് വന്ന അഞ്ചുപേർക്കും തമിഴ്നാട്ടിൽ നിന്നുവന്ന നാലുപേർക്കും ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുവന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

    90 പേർ രോഗമുക്തി നേടി. 20 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 277 മലയാളികൾ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

    കോവിഡ് 19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-14, മലപ്പുറം-11, കാസര്‍ഗോഡ്-9, തൃശ്ശൂര്‍-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂര്‍-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1.

    കോവിഡ് 19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂര്‍-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂര്‍-1.





    You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
    [NEWS]
    'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

    Published by:Rajesh V
    First published: