തൃശൂരിൽ ഒരു കുടുംബത്തിലെ എട്ടുപേർക്ക് കോവിഡ്; രോഗം വ്യാപിച്ചത് കുടുംബസമ്പർക്കത്തിലൂടെ

രോഗം 62 വയസ്സുള്ള അമ്മയും മക്കളും മരുമക്കളും പേരമക്കൾക്കുമാണ്

News18 Malayalam | news18-malayalam
Updated: June 7, 2020, 8:21 PM IST
തൃശൂരിൽ ഒരു കുടുംബത്തിലെ എട്ടുപേർക്ക് കോവിഡ്;  രോഗം വ്യാപിച്ചത് കുടുംബസമ്പർക്കത്തിലൂടെ
Coronavirus
  • Share this:
തൃശൂർ: ജില്ലയിൽ ഒരു കുടുംബത്തിലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിലാണ് ഒരു കുടുംബത്തിലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം 62 വയസ്സുള്ള അമ്മയും മക്കളും മരുമക്കളും പേരമക്കൾക്കുമാണ്.

മുംബൈയിൽ നിന്ന് എത്തിയ ഇരിങ്ങാലക്കുടക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽനിന്ന് സമ്പർക്കത്തിലൂടെ ഇതേ കുടുംബത്തിലെ മൂന്നു പേർക്ക് രോഗം പിടിപെട്ടു. കുടുംബ സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. മുംബൈയിൽ നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ആളുടെ ഭാര്യക്കും മകൾക്കും രോഗമുണ്ട്.

കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗ ബാധ. അതേസമയം ജില്ലയില്‍ ഇന്ന് 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന രണ്ട് പാലക്കാട് സ്വദേശികളുടേത് ഉള്‍പ്പെടെ ആകെ 14 പേരുടെ വൈറോളജി പരിശോധനാ ഫലം നെഗറ്റീവ് ആയി.
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂര്‍ സ്വദേശിക്കും രോഗം ഭേദമായി. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 89 ആയി. പോസിറ്റീവ് കേസുകള്‍ ഉയര്‍ന്നിട്ടും ജില്ലയില്‍ ഹോട്സ്പോട്ടുകള്‍ ഒന്നും നിലവില്‍ ഇല്ല.
First published: June 7, 2020, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading