• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Hotspots in Kerala | സംസ്ഥാനത്ത് പുതിയ 8 ഹോട്ട് സ്പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

Hotspots in Kerala | സംസ്ഥാനത്ത് പുതിയ 8 ഹോട്ട് സ്പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

നേരത്തെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരുന്ന എട്ട് പ്രദേശങ്ങളെ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചി. നേരത്തെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരുന്ന എട്ട് പ്രദേശങ്ങളെ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.



    24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1113 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂര്‍ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂര്‍ 369, പത്തനംതിട്ട 227, കാസര്‍ഗോഡ് 214, വയനാട് 149, ഇടുക്കി 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
    Published by:Aneesh Anirudhan
    First published: