Covid 19 in Kerala| ആശ്വാസം; 968 പേർക്ക് രോഗമുക്തി; 885 പേർക്ക് കോവിഡ്;
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

pinarayi vijayan
- News18 Malayalam
- Last Updated: July 24, 2020, 10:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെക്കാൾ കൂടുതൽ പേർ ഇന്ന് രോഗമുക്തി നേടിയത് ആശ്വാസമായി. ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് നാലുപേർ രോഗം ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്.
കഴിഞ്ഞ രണ്ട് ദിവസവും ആയിരത്തിന് മേലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 24ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 167 , കൊല്ലം 133, പത്തനംതിട്ട 23, ആലപ്പുഴ 44, കോട്ടയം 50, ഇടുക്കി 29, എറണാകുളം 69, തൃശ്ശൂർ 33, പാലക്കാട് 58, മലപ്പുറം 58, കോഴിക്കോട് 82, വയനാട് 15, കണ്ണൂർ 18, കാസർഗോഡ് 106 എന്നിങ്ങനെയാണ് ഇന്ന് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
നെഗറ്റീവ് ആയവരുടെ കണക്ക് ജില്ല തിരിച്ച്: തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ഇടുക്കി 96, കോട്ടയം 74, ആലപ്പുഴ 49,
എറണാകുളം 151, തൃശൂർ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂർ 108, കാസർഗോഡ് 68.
സംസ്ഥാനത്ത് 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളവർ 9371 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 3,38,038 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 9185 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിൽ 1,09,635 സാംപിളുകൾ ശേഖരിച്ചു. 1,05,433 സാംപിളുകൾ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകൾ 453.
പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിങ്ങനെ 5 ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. ഇവിടങ്ങളിൽ രോഗം കുറയുന്ന സാധ്യത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലയിലേക്കു രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 17 എഫ്എൽടിസികളിൽ 2103 കിടക്കകൾ സജ്ജമായി. 18 എഫ്എൽടിസികള്‍ ഉടൻ സജ്ജമാകും. ഇവിടെ 1817 കിടക്കകളുണ്ടാകും. പുല്ലുവിളയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 671 പരിശോധനകൾ നടത്തി. അതിൽ 288 പോസിറ്റീവ് ആയി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് റേറ്റ്. പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു, 18 പോസിറ്റീവ്. ജൂലൈ 21ന് 64 സാംപിളുകൾ ശേഖരിച്ചു,15 പോസിറ്റീവ്. ജൂലൈ 22ന് 55 സാംപിളുകളെടുത്തു, 22 പോസിറ്റീവ്, 23ന് 49 സാംപിളുകൾ ശേഖരിച്ചു, 14 പോസിറ്റീവ്.
പുല്ലുവിളയിൽ ജൂലൈ 20ന് 50 സാംപിളുകൾ, 11 പോസിറ്റീവ്. ജൂലൈ 21ന് 46 സാംപിൾ ശേഖരിച്ചു, 22 പോസിറ്റീവ്. ജൂലൈ 22ന് 48 സാംപിൾ, 22 പോസിറ്റീവ്, 23ന് 36 സാംപിളുകൾ, 8 പോസിറ്റീവ്. രോഗവ്യാപന തോത് കുറയുന്നുണ്ട്. എന്നാലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ല. കൊല്ലത്ത് 33 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചയിൽ തയാറാകും. അതോടെ 64 സിഎഫ്എൽടിസികളിൽ ആകെ കിടക്കകൾ 8474 ആകും.
പത്തനംതിട്ട കുമ്പഴ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. സമ്പർക്കം വഴി 205 പേർക്കു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസവും ആയിരത്തിന് മേലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 24ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.