കോവിഡ് കാലത്തെ ദുരന്തക്കാഴ്ച: തിരക്കൊഴിവാക്കാൻ ശവക്കുഴി മുൻകൂട്ടി തയാറാക്കി റെഡ്സോൺ മേഖലകൾ

പ്രതിരോധ മുന്‍കരുതൽ എന്ന നിലയ്ക്കാണ് കോവിഡ് റെഡ് സോൺ മേഖലയായ ഭോപ്പാലിലെ ജഹാംഗീറബാദ് മേഖലയിലെ ഖബർസ്ഥാനിൽ ശവക്കുഴികൾ നേരത്തെ തന്നെ തയ്യാറാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 18, 2020, 12:51 PM IST
കോവിഡ് കാലത്തെ ദുരന്തക്കാഴ്ച: തിരക്കൊഴിവാക്കാൻ ശവക്കുഴി മുൻകൂട്ടി തയാറാക്കി റെഡ്സോൺ മേഖലകൾ
Representative image. (Reuters)
  • Share this:
ഭോപ്പാൽ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മരണസംഖ്യയും കൂടുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇതുവരെ 12237 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യുന്നതിനടക്കം പ്രത്യേക പ്രോട്ടോക്കോളുകളും നിലവിലുണ്ട്.

കൃത്യമായ സുരക്ഷ മുൻകരുതലുകൾ പാലിച്ചു വേണം മൃതദേഹം അടക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് ചില സ്ഥലത്ത് നേരത്തെ തന്നെ ശവക്കുഴികള്‍ തയ്യാറാക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. കോവിഡ് റെഡ് സോൺ മേഖലയായ ഭോപ്പാലിലെ ജഹാംഗീറബാദ് മേഖലയിലാണ് ശവക്കുഴികൾ നേരത്തെ തന്നെ തയ്യാറാക്കിയിരിക്കുന്നത്.

You may also like:India Elected to UN Security Council | ഇന്ത്യ യുഎൻ സുരക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യയ്ക്ക് 192ൽ 184 വോട്ടുകൾ ലഭിച്ചു [NEWS]ഹോം » വാര്‍ത്തകള്‍ » CRIME
'ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖന്‍റെ 10 മുട്ടകൾ വീട്ടിൽകൊണ്ടുവന്ന് വിരിയിച്ചു'; പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല
[NEWS]
മകളുടെ മരണത്തിലെ അന്വേഷണം സൽമാൻ ഖാൻ അട്ടിമറിക്കാന്‍ ശ്രമിച്ചു; ആത്മഹത്യ ചെയ്ത ജിയാ ഖാന്‍റെ അമ്മ [NEWS]ഇരുന്നൂറിലധികം പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 9 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്ന സാഹചര്യത്തിൽ ഝദാവല്ല ഖബർസ്ഥാനിലാണ് തിരക്കൊഴിവാക്കാൻ നേരത്തെ തന്നെ ശവക്കുഴികൾ തയ്യാറാക്കി വച്ചിരിക്കുന്നത്. ഏതാണ്ട് 12 കുഴികളാണ് ഇവർ തയ്യാറാക്കിയത്. ജഹാംഗീറബാദ് സർക്കാർ ആശുപത്രിയിൽ നിന്ന് ഇവിടെ മൃതദഹങ്ങൾ എത്തിക്കാറുണ്ട്. ഇവർ കോവിഡ് ബാധിച്ച് മരിച്ചവരാണോ അല്ലയോ എന്ന് പോലും വ്യക്തമല്ല. ഇവരുടെയൊക്കെ അന്ത്യകർമ്മങ്ങൾ ഇവിടെയാണ് നടക്കുന്നതെന്നാണ് ഖബർസ്ഥാൻ കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് റെഹാൻ പറയുന്നത്. മൃതദേഹത്തെ അനുഗമിച്ച് 25-30 ആളുകളാണ് എത്തുന്നത്. നിലവിലെ സുരക്ഷാ നിർദേശങ്ങൾ അനുസരിച്ച് അത് വളരെ അപകടകരമാണ്.. എന്നും അദ്ദേഹം പറയുന്നു.

ഒരു കോവിഡ് 19 സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നടക്കം ഒരു ദിവസം ആറ് മൃതദേഹങ്ങളാണ് ഇവിടെയെത്തിയത്. ഇതിനെ തുടർന്ന് മുൻസിപ്പൽ കോർപ്പറേഷനിൽ നിന്ന് ജെസിബികൾ എത്തിച്ചായിരുന്നു കുഴി തോണ്ടിയത്. കുഴിയെടുക്കലിന്‍റെ ആദ്യപടി ജെസിബി ഉപയോഗിച്ച് ചെയ്യും. ആഴത്തിൽ കുഴിയെടുപ്പ് പൂർത്തിയാക്കുന്നത് ഇതിനായി ജോലി ചെയ്യുന്നവരാണ്. നാല് മണിക്കൂർ വരെയെടുത്താണ് ശവക്കുഴി പൂർത്തിയാക്കുന്നത്. ശവക്കുഴി തോണ്ടാൻ ഇപ്പോൾ ആളുകളെ കിട്ടാനില്ലെന്നും റെഹാൻ പറയുന്നു.

തിരക്കുള്ള ജനവാസ മേഖലയാണ് ജഹാംഗീറബാദ്. ഒരുമാസം മുമ്പ് തന്നെ എല്ലാഭാഗത്തു നിന്നും പ്രദേശം പൂർണ്ണമായും ലോക്ക് ചെയ്തിരുന്നു. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തിങ്ങിഞെരുങ്ങിയ പ്രദേശങ്ങളിൽ കഴിയുന്ന ആളുകളെ പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

First published: June 18, 2020, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading