ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഇതുവരെ 16 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബി.1.621 എന്ന വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.
വാക്സിന് ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നിവ സംബന്ധിച്ച് പുതിയ വകഭേദത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം ഡെല്‍റ്റ വകഭേദം ബാധിച്ച് നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതിയ വകഭേദമായ ബി.1.621 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലണ്ടനില്‍ നിന്നാണ്. പത്ത് പേര്‍ക്കാണ് ലണ്ടനില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറസിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനായി പരിശോധനകള്‍ നടത്തുകയാണെന്നും വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു.
Also Read-Covid 19| ടിപിആർ 12ന് മുകളിൽ ; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്, 66 മരണംലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൊളംബിയയില്‍ ബി.1.621 ന്റെ വകഭേദം കണ്ടെത്തിയിരുന്നു. അതിന് ശേഷം 26 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിരുന്നു. ഈ വകഭേദത്തിന്റെ പുതിയ വകഭേദമാണ് യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന യുകെയില്‍ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. രാജ്യത്ത് ശനിയാഴ്ച 31,794 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇന്ത്യയില്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങളുടെ പക്കല്‍ മൂന്ന് കോടിയലിധികം ഡോസ് വാക്സിന് ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ 3.29 കോടി വാക്സിന് ഉണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Also Read-
സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്സിന് ഡ്രൈവ്; സമ്പൂര്‍ണ്ണ വാക്സിനേഷന് നടത്തി തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമം45.37 കോടിയിലധികം ഡോസുകള്‍ ഇതുവരെ സംസ്ഥാനങ്ങള്‍ നല്കി കഴിഞ്ഞു. 11,79,010 ഡോസുകള്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പാഴായിപ്പോയതടക്കം മൊത്തം 42,08,32,021 ഡോസ് വാക്സിനുകളാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read-'വീടും പരിസരങ്ങളും വൃത്തിയാക്കൂ, പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടൂ'; നിര്‍ദേശവുമായി കേരള പോലീസ്ജൂണ് 21 മുതല്‍ ദേശീയ വാക്സിനേഷന് ഡ്രൈവിന്റെ പുതിയ ഘട്ടം ആരംഭിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുകയുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.