നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡ് ബാധിച്ചു ഗർഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    കോവിഡ് ബാധിച്ചു ഗർഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് വീടിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

    Priyanka_death

    Priyanka_death

    • Share this:
      ആലപ്പുഴ: കോവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകളും ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്തിന്‍റെ ഭാര്യയുമായ പ്രിയങ്ക (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

      ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് വീടിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗർഭിണിയാതുകൊണ്ട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലിയേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചു. ഇതോടെയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്.

      ബന്ധുക്കളുടെ സമ്മതപ്രകാരമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയെ പുറത്തെടുത്തെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല. നവജാത ശിശുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ഐ സി യുവിലേക്ക് മാറ്റി. പ്രിയങ്കയുടെ മാതാവ് കോവിഡ് ബാധയെ തുടര്‍ന്ന് ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

      കോവിഡ് ബാധിച്ച പതിനഞ്ചുകാരി കുഴഞ്ഞു വീണ് മരിച്ചു: ഗൗതമിയുടെ വിയോഗം അച്ഛൻ മരിച്ച് രണ്ടു വർഷമാകുമ്പോൾ

      കൊട്ടാരക്കര ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്. കെ. വി. വി. എച്ച്‌ എസ്. എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷി​ന്‍റെയും സുലഭയുടെയും മകള്‍ ഗൗതമിയാണ്​ (15) മരിച്ചത്.

      Also Read- കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിക്കെതിരെ ബന്ധുക്കൾ

      ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഓടനാവട്ടത്തെ എ കെ എസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന എഫ് എൽ ടി സിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കായി വരി നിൽക്കുന്നതിനിടെയാണ് ഗൗതമി കുഴഞ്ഞു വീണത്.
      ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗൗതമിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. വിദ്യാർഥിനിയുടെ മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിയുടെ അച്ഛൻ മഹേഷ് രണ്ടു വർഷം മുമ്പ് തിരുവല്ലയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

      മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

      യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്ബാറ പുതുപ്പറമ്ബില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആര്‍. നായര്‍ (38) മരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തിൽ ബന്ധുക്കൾ ഡി എം ഒയ്ക്ക് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എല്‍.ഷീജ പറഞ്ഞു.

      ഓഗസ്റ്റ് രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്‌കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോര്‍ ഒരു ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.





      Published by:Anuraj GR
      First published:
      )}