HOME » NEWS » Corona » A REPORT SAYS FLUSHING TOILETS CAN SPREAD VIRUS IN THE AIR

COVID 19 | ഫ്ലഷ് ചെയ്യുന്ന ടോയ് ലറ്റുകൾ വൈറസിനെ പരത്തുമെന്ന് റിപ്പോർട്ട്

പൊതു ടോയ് ലറ്റുകൾ വൈറസുകളെ പരത്താറുണ്ട്. പക്ഷേ, കൊറോണ വൈറസ് പരക്കുന്നതിന് കാരണമാകുമോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, അതിന് സാധ്യത ഇല്ലേയില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനും കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

News18 Malayalam | news18
Updated: June 17, 2020, 11:17 PM IST
COVID 19 | ഫ്ലഷ് ചെയ്യുന്ന ടോയ് ലറ്റുകൾ വൈറസിനെ പരത്തുമെന്ന് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 17, 2020, 11:17 PM IST
  • Share this:
ബെയ്ജിംഗ്: ഇനി നിങ്ങൾ ടോയ് ലറ്റിൽ പോയി കഴിഞ്ഞ് ഫ്ലഷ് ചെയ്യുന്നതിന് മുമ്പായി അത് അടപ്പ് കൊണ്ട് അടച്ചു വെയ്ക്കുക. ചൈനയിലെ യാങ്ഷോ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ നോവൽ കൊറോണ വൈറസിന് മനുഷ്യന്റെ ദഹനനാളത്തിൽ അതിജീവിക്കാൻ കഴിയുമെന്നും രോഗബാധിതരായവരുടെ മലത്തിൽ വൈറസ് ഉണ്ടാകുമെന്നും കണ്ടെത്തി.

ദ്രാവകങ്ങളുടെ ഭൗതികശാസ്ത്രം എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫ്ലഷിംഗ് ടോയ്‌ലറ്റിലെ ജലവും വായുപ്രവാഹവും അനുകരിക്കാൻ കമ്പ്യൂട്ടർ മോഡലുകളാണ് ഉപയോഗിച്ചത്. അതിലാണ് ഡ്രോപ് ലെറ്റ് പതിയുന്നത് മനസിലാക്കിയത്.

You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം [NEWS]

ഫ്ലഷ് ചെയ്യുന്ന സമയത്ത് വെള്ളത്തിന്റെ വലിയ ഇളക്കമുണ്ടാകുകയും നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത മലത്തിന്റെ അംശങ്ങൾ വായുവിൽ കലരുകയും ഇത് വായുവിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇത് അടുത്തതായി ടോയ് ലറ്റിൽ എത്തുന്നയാൾ ശ്വസിക്കുകയാണെങ്കിൽ അയാൾക്ക് രോഗം പിടിപെടാം.

ടോയ് ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസിനെ അതിൽ നിന്ന് ഉയർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് ആളുകൾ അടപ്പ് കൊണ്ട് ടോയ് ലറ്റ് അടയ്ക്കുകയും അതിനുശേഷം മാത്രം ഫ്ലഷ് ചെയ്യുകയും ചെയ്യേണ്ടതാണ്.

പൊതു ടോയ് ലറ്റുകൾ വൈറസുകളെ പരത്താറുണ്ട്. പക്ഷേ, കൊറോണ വൈറസ് പരക്കുന്നതിന് കാരണമാകുമോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, അതിന് സാധ്യത ഇല്ലേയില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനും കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എങ്കിലും, എത്രത്തോളമാണ് രോഗം പകരാനുള്ള സാധ്യതയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Youtube Video
First published: June 17, 2020, 11:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories