HOME » NEWS » Corona » A TEACHER AT THIRUVANANTHAPURAM MEDICAL COLLEGE DIED DUE TO BLACK FUNGUS

ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അധ്യാപിക മരിച്ചു

നാഗർകോവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അധ്യാപികയെ ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുവന്നത്.

News18 Malayalam | news18-malayalam
Updated: May 19, 2021, 10:30 PM IST
ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അധ്യാപിക മരിച്ചു
Aneesha
  • Share this:
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറി​ന്‍റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അക്കൗണ്ടന്‍റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

മേയ്​ ഏഴിന്​ അനീഷക്ക്​ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച്‌ രണ്ടുപേരും ഹോം ക്വാറ​ന്‍റൈനില്‍ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്കു മാറ്റി. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടർന്നു. മെയ് 12ന് കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഇരുവരെയും ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക്​ വരുന്നതുവഴി അനീഷക്ക്​ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി.

ഇതേ തുടർന്ന് വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദം ഉയരുകയും ഇരു വൃക്കകളിലും സോഡിയം അടിയുകയും ചെയ്തതായി കണ്ടെത്തിയെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന് തിരിച്ചറിയാൻ നാഗർകോവിൽ മെഡിക്കൽകോളേജിലെ ഡോക്ടർമാർക്ക് ആദ്യം സാധിച്ചില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിച്ചത്. ഇതോടെ അനീഷയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. 18ന് വൈകീട്ടോടെ തിരുവനന്തപുരത്ത്​ എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട്​ ആറിനാണ്​ മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വ്യാഴാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തും.

സംസ്ഥാനത്ത്  ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ രോഗബാധിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം അതിനെതിരെ ജാഗ്രത ആരംഭിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് രോഗികളില്‍ ചികിത്സയില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.

കോവിഡ് മറ്റു പല സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നമ്മുടെ ജാഗ്രതയും കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. പ്രമേഹ രോഗമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിര്‍ദേശങ്ങള്‍ക്കായി ഇ-സഞ്ജീവനി സോഫ്റ്റ്‌വെയര്‍ വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read-നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങി; ജാഗ്രത തുടരുക തന്നെവേണമെന്ന് മുഖ്യമന്ത്രി

സ്റ്റിറോയിഡുകള്‍ കോവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ആണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാവനു എന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ തലവേദന, കണ്ണുകള്‍ക്കും ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: May 19, 2021, 10:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories