നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കേരളത്തിലെ ആദ്യ കോവിഡ് മരണം: രോഗിയുമായി അടുത്തിടപഴകിയ നൂറോളം പേർ നിരീക്ഷണത്തിൽ

  കേരളത്തിലെ ആദ്യ കോവിഡ് മരണം: രോഗിയുമായി അടുത്തിടപഴകിയ നൂറോളം പേർ നിരീക്ഷണത്തിൽ

  നിലവിൽ ഇദ്ദേഹത്തിൻറെ ഭാര്യയ്ക്കും  വിമാനത്താവളത്തിൽ എത്തിയ ഇവരെ ടാക്സിയിൽ കൊണ്ടുപോയ ഡ്രൈവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്

  Covid 19

  Covid 19

  • Share this:
  കൊച്ചി: എറണാകുളം ചുള്ളിക്കൽ സ്വദേശിയായ  69 കാരന്റെ മരണത്തോടെ കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ദുബായിയിൽ നിന്ന് മാർച്ച് 16ന് നാട്ടിലെത്തിയ ഇദ്ദേഹം കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 22 മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ  വാർഡിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്ററിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്.

  ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് ഇദ്ദേഹം വിധേയനായിരുന്നു. ഇത്തരം മരണങ്ങളിൽ പാലിക്കപ്പെടേണ്ട പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങളോടു കൂടി മൃതദേഹം സംസ്കരിക്കും.

  നിലവിൽ ഇദ്ദേഹത്തിൻറെ ഭാര്യയ്ക്കും  വിമാനത്താവളത്തിൽ എത്തിയ ഇവരെ ടാക്സിയിൽ കൊണ്ടുപോയ ഡ്രൈവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ നൂറോളം ആളുകൾ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ വ്യക്തമാക്കി.

  !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
  First published:
  )}