COVID 19| 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പുതിയ കേസുകള്‍; 613 മരണം

രാജ്യത്ത് ഇതുവരെ 6,73,165 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

News18 Malayalam | news18-malayalam
Updated: July 5, 2020, 11:18 AM IST
COVID 19| 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പുതിയ കേസുകള്‍; 613 മരണം
പ്രതീകാത്മക ചിത്രം
  • Share this:
രാജ്യത്തെ കോവിഡ്-19 ബാധിതരുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

613 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 6,73,165 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,44,814 എണ്ണം സജീവ കേസുകളാണെന്നും 4,09,083 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

ജൂലൈ നാലുവരെ 97,89,066 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 2,48,934 സാമ്പിളുകള്‍ പരിശോധിച്ചത് ശനിയാഴ്ചയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]പിള്ളയ്ക്കു മാത്രമായി ഒരു വിമാനം; ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരേക്ക് അപൂർവ യാത്ര നടത്തി ആലപ്പുഴക്കാരൻ [NEWS]Covid 19| അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,08,082 പേര്‍ രോഗമുക്തി നേടി. 83,311 സജീവ കേസുകളാണുള്ളത്. 8,671 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. തമിഴ്‌നാട്ടില്‍ 1,07,001 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,450 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഡല്‍ഹിയില്‍ 97,200 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
First published: July 5, 2020, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading