നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകലില്ലാതെ പ്രവർത്തനം: ആദ്യ ശമ്പളം വാങ്ങി ആഷിഫ് മടങ്ങിയത് മരണത്തിലേക്ക്

  കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകലില്ലാതെ പ്രവർത്തനം: ആദ്യ ശമ്പളം വാങ്ങി ആഷിഫ് മടങ്ങിയത് മരണത്തിലേക്ക്

  Ashif

  Ashif

  • Share this:
   തൃശ്ശൂർ: കോവിഡ് 19 രോഗികളെ പരിചരിക്കാന്‍ രാവും പകലും ഓടി നടന്ന് ജോലി ചെയ്ത ആരോഗ്യ പ്രവർത്തകനായ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക നഴ്സായിരിന്ന ആഷിഫ് (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അവണൂർ-മെഡിക്കൽ കോളജ് റോഡിലെ വെളപ്പായയിൽ വച്ച് ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുളങ്കുന്നത്തുകാവിൽനിന്ന്‌ അവണൂർ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിൻചക്രത്തിനടിയിലേയ്ക്ക് നിയന്ത്രണംവിട്ട ബൈക്ക് കയറിപ്പോവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വയം മുന്നോട്ട് വന്ന ആഷിഫ്, രാപ്പകലില്ലാതെ ജോലി ചെയ്തതിന്റെ ആദ്യ ശമ്പളം വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തിൽ മരണമെത്തിയത്. ഐസോലേഷൻ വാർഡിലും ഹെൽപ് ഡെസ്കിലുമായി പ്രവർത്തിച്ചിരുന്ന യുവാവ് രണ്ട് ദിവസമായി അവധിയിലായിരുന്നു. പകുതി മാസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് അത് വാങ്ങാനായാണ് കഴിഞ്ഞ ദിവസം കുന്നംകുളത്തേക്ക് പുറപ്പെട്ടത്. എന്നാൽ ആ യാത്ര മരണത്തിലേക്കായിരുന്നു.

   BEST PERFORMING STORIES:SHOCKING| COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTO]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]

   കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി അധികം നഴ്‌സുമാരെ നിയമിച്ചപ്പോൾ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാർച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയിൽ നഴ്‌സായെത്തിയത്. സ്ഥിരം ജീവനക്കാരെക്കാൾ മിടുക്കോടെയായിരുന്നു പ്രവർത്തനം എന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ പറയുന്നത്. മറ്റുള്ളവർ പേടിച്ച് നിന്ന പല പ്രവർത്തനങ്ങളും സധൈര്യം ഏറ്റെടുക്കാൻ മുന്നോട്ട് വന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോൾ അയാളെ മെഡിക്കൽ കോളേജിലേക്കെത്തിക്കാൻ മുന്നിൽ നിന്നത് ആഷിഫാണ്. തിരിച്ചുവന്നപ്പോൾ ആംബുലൻസ് അണുവിമുക്തമാക്കാൻ പലരും മടിച്ചു. എന്നാൽ, അതിനും തയ്യാറാവുകയും മറ്റുള്ളവർക്ക് ധൈര്യം പകരുകയും ചെയ്തതും ആഷിഫായിരുന്നുവെന്നും സൂപ്രണ്ട് ഓർക്കുന്നു.   താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗബാധിതർക്കായി ഹെൽപ്പ്‌ ഡെസ്‌ക് തുടങ്ങിയപ്പോൾ അവിടെയും സമയക്രമം നോക്കാതെയായിരുന്നു പ്രവർത്തനം. ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ് ആഷിഫ്. മാതാവ് ഷെമീറ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരിയാണ്. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഏകസഹോദരി അജു നഴ്സിങ്‌ വിദ്യാർഥിനിയാണ്.

   First published:
   )}