• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • COVID 19 Risk| എസിക്ക് പകരം നൂതന ശീതീകരണസംവിധാനം; മുറികക്കകത്ത് രോഗപ്പകർച്ച തടയാൻ സഹായിക്കുമെന്ന് കണ്ടെത്തൽ

COVID 19 Risk| എസിക്ക് പകരം നൂതന ശീതീകരണസംവിധാനം; മുറികക്കകത്ത് രോഗപ്പകർച്ച തടയാൻ സഹായിക്കുമെന്ന് കണ്ടെത്തൽ

സിംഗപ്പൂരിലെ ഉയർന്ന താപനിലയും ഈർപ്പവുമുള്ള കാലാവസ്ഥയിൽ ഈ സംഘം തങ്ങളുടെ സംവിധാനം പ്രവർത്തിപ്പിച്ചു കാണിക്കുകയുണ്ടായി.

Image Credits: IANS

Image Credits: IANS

 • News18
 • Last Updated :
 • Share this:
  കോവിഡ് വ്യാപനവും ഊർജ ഉപഭോഗവും കുറയ്ക്കാൻ നൂതനമായ ശീതീകരണ സംവിധാനവുമായി ഗവേഷണ സംഘം. എയർ കണ്ടീഷനിങ്ങിന് പകരം വെയ്ക്കാവുന്ന ശീതികരിച്ച പാനലുകളുടെ നൂതന സംവിധാനം മുറികൾക്കകത്ത് രോഗപ്പകർച്ച ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ, ലോകത്ത് ജനസംഖ്യ ഏറ്റവും കൂടിയ 60 നഗരങ്ങളിൽ എയർ കണ്ടീഷനിങ്ങിന്റെ ആവശ്യകത എത്രത്തോളമാണെന്ന് കണക്കുകൂട്ടി. കോവിഡ് 19 വ്യാപനം പ്രമാണിച്ച് അധികമായി ആവശ്യമുള്ള വായുസഞ്ചാരവുംപഠനത്തിന്റെ ഭാഗമായി പരിഗണിച്ചു. തുടർന്ന് ഇതിനായി ആകെ ഉണ്ടാകുന്ന ഊർജ ചെലവും ശീതികരിച്ച പാനലുകളും പ്രകൃതിദത്തമായ വായുസഞ്ചാര മാർഗങ്ങളും ഉപയോഗിച്ച് അവർ വികസിപ്പിച്ചെടുത്ത സംവിധാനം മൂലമുണ്ടാകുന്ന ഊർജ ചെലവും തമ്മിൽ താരതമ്യം ചെയ്തു.

  'അപ്ലൈഡ് എനർജി' എന്ന ജേർണലിന്റെ കോവിഡ് 19 എഡിഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, ഗവേഷണ സംഘം നിർദ്ദേശിക്കുന്ന ബദൽ സംവിധാനത്തിന്റെ ഉപയോഗത്തിലൂടെ 45% വരെ ഊർജം ലാഭിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള വിവിധ മാർഗനിർദ്ദേശങ്ങൾ കോവിഡും മറ്റു രോഗങ്ങളും പകരാനുള്ള സാധ്യത കുറയ്ക്കാൻ കെട്ടിടങ്ങളിലെ വായുസഞ്ചാരം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നതായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ലാൻഡ്സ്കേപ്പ് ആർക്കിടെക്ച്ചർ വിഭാഗത്തിലെ പ്രൊഫസറായ ആദം റൈസാനക് പറയുന്നു.

  COVID 19 | 25 കോവിഡ് രോഗികൾ പിടഞ്ഞുമരിച്ചു; 60 പേർ ഗുരുതരാവസ്ഥയിൽ; ഓക്സിജൻ വേണമെന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രി

  'വായുസഞ്ചാരം കൂട്ടാനായി നമ്മൾ പരമ്പരാഗതമായ ശീതീകരണ മാർഗങ്ങളെ ആശ്രയിച്ചാൽ ഊർജോപഭോഗം ഇരട്ടിയായി വർദ്ധിക്കുകയാണ് ചെയ്യുക. പരമ്പരാഗതമായ ശീതീകരണ സംവിധാനങ്ങളുടെ പരിമിതി അതാണ്' - റൈസാനക് പറഞ്ഞു. നൂതനമായ റേഡിയന്റ് കൂളിങ് സംവിധാനങ്ങൾ ഉപയോഗിച്ചാൽ പുറത്ത് അന്തരീക്ഷ താപനില വളരെ കൂടുതലാണെങ്കിലും നമുക്ക് ജനാലകൾ തുറന്നിടാൻ കഴിയും. ഈ ബദൽ സംവിധാനത്തിന് പരിസ്ഥിതിക്ക് മേലുള്ള ആഘാതം കുറച്ചു കൊണ്ട് ആവശ്യമായ തോതിൽ താപനില നിയന്ത്രിക്കാനും രോഗപ്പകർച്ചയിൽ നിന്ന് സംരക്ഷണം നൽകാനും കഴിയും.

  COVID 19 | മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 13 രോഗികൾ വെന്തു മരിച്ചു

  സിംഗപ്പൂരിലെ ഉയർന്ന താപനിലയും ഈർപ്പവുമുള്ള കാലാവസ്ഥയിൽ ഈ സംഘം തങ്ങളുടെ സംവിധാനം പ്രവർത്തിപ്പിച്ചു കാണിക്കുകയുണ്ടായി. ശീതികരിച്ച ട്യൂബുകൾ അവ ഘനീഭവിക്കുന്നത് തടയാനായി നിർമിച്ച പ്രത്യേകതരം ആവരണത്തിനുള്ളിൽ സജ്ജീകരിച്ചു കൊണ്ടുള്ള ഒരു പൊതു പവലിയൻ അവർ നിർമ്മിച്ചു. മനുഷ്യ ശരീരത്തിന് ചുറ്റുമുള്ള താപനിലയിൽ മാറ്റം വരുത്താതെ ആളുകൾക്ക് ഈ സംവിധാനം ഉപയോഗിച്ച് തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. വേനൽക്കാലത്ത് താപനില 35 ഡിഗ്രി സെൽഷ്യസിന് മേലെ ഉയരുന്ന ടോറൊന്റോ, ബീജിങ്, മിയാമി, മുംബൈ, ന്യൂയോർക്ക്, പാരീസ് എന്നീ നഗരങ്ങളിലും ഈ പരീക്ഷണം സംഘടിപ്പിക്കും.

  ശീതീകരിച്ച പാനലുകൾ ദശാബ്ദങ്ങളായി ഇവിടെ നിലവിലുള്ള സംവിധാനം ആണെങ്കിലും അവയെ ഉൾക്കൊള്ളാൻ പാകത്തിൽ ഈ ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത സവിശേഷമായ ആവരണമാണ് പരമ്പരാഗതമായ ശീതീകരണ സംവിധാനങ്ങളുടെ ബദൽ എന്ന നിലയിൽ വാണിജ്യപരമായും അവതരിപ്പിക്കാൻ കഴിയുന്ന ഒന്നായി ഈ സംവിധാനത്തെ മാറ്റുന്നതെന്ന് പ്രൊഫസർ റൈസാനക് പറയുന്നു.
  Published by:Joys Joy
  First published: