HOME » NEWS » Corona » ACTION IF MORE THAN 500 IS CHARGED FOR RTPCR TEST THE DISASTER MANAGEMENT AUTHORITY ISSUED THE ORDER

RT-PCR | ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ നടപടി; ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി

ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയില്‍ നിന്ന് കൂടുതല്‍ ഈടാക്കുന്ന ലാബുകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും

News18 Malayalam | news18-malayalam
Updated: May 1, 2021, 10:28 PM IST
RT-PCR | ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ നടപടി; ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി
Covid 19
  • Share this:
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ 500 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. ടെസ്റ്റിന് 500 രൂപയില്‍ നിന്ന് കൂടുതല്‍ ഈടാക്കുന്ന ലാബുകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ചില ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനു പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കുന്നതായി വര്‍ത്തകള്‍ ഉയരുന്നുണ്ട്. ലാഭം കൊയ്യാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read- Covid 19 | തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമുള്ള ആഹ്ലാദ പ്രകടനം ഒഴിവാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

വിശദമായ പഠനത്തിനു ശേഷമാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചെലവ് 500 രൂപയായി കുറച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബുകളുടെ പരാതി ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഈ ഘട്ടത്തില്‍ എടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്കുകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 1700 രൂപയില്‍ നിന്ന് 500 രൂപയയാണ് കുറച്ചത്.

Also Read-Covid Vaccination | സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകും; മുഖ്യമന്ത്രി

അതേസമയം ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ചില സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി വച്ചിരിക്കുകയാണെന്നും ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. അതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കൂടിയാലോടചനയില്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും ടെസ്റ്റ് നിരക്ക് 1500 രൂപയാക്കണമെന്നും ലാബ് ഉടമകളുടെ അസോസിയേഷന്‍ ആവശ്യപ്പെടുകയും ചെയ്തു. മിക്ക ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകള്‍ നിര്‍ത്തിവെക്കുകയും ലാബുകള്‍ അടച്ചിടുകയും ചെയ്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Jayesh Krishnan
First published: May 1, 2021, 10:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories