നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'സി.ഐയുടെ കോവിഡ് ഫലം നെഗറ്റീവ്; എന്റെ ക്വറന്റീനും അവസാനിച്ചു'; സുരാജ് വെഞ്ഞാറമൂട്

  'സി.ഐയുടെ കോവിഡ് ഫലം നെഗറ്റീവ്; എന്റെ ക്വറന്റീനും അവസാനിച്ചു'; സുരാജ് വെഞ്ഞാറമൂട്

  റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം സുരാജും ക്വറന്റീനിലായത്.

  സുരാജ് വെഞ്ഞാറമൂട്

  സുരാജ് വെഞ്ഞാറമൂട്

  • Share this:
   തിരുവനന്തപുരം: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സി ഐയുടെ കോവിഡ് ഫലം നെഗറ്റീവാണെന്നും തന്റെ ക്വാറന്റൈന്‍ കാലായളവ് കഴിഞ്ഞെന്നും നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

   TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]

   റിമാൻഡ് പ്രതിയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സി ഐയ്ക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തവർ ക്വറന്റൈനില്‍ പോകാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത്.

   സുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
   പ്രിയപ്പെട്ടവരെ,

   വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എല്‍ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട്
   Cl യും പങ്കെടുത്ത കാരണത്താല്‍.
   Secondary contact list - ല്‍ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine - ലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

   ഇപ്പോള്‍ വെഞ്ഞാറമൂട് CI യുടെ Swab റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍ Cl യും Secondary contact - ല്‍
   ഉള്ള ഞങ്ങളും നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു. ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5 ന് അവസാനിച്ച വാര്‍ത്തയും ഞാന്‍
   നിങ്ങളുമായും പങ്കുവയ്ക്കുന്നു.

   Home quarantine ആയ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും മറ്റന്വേഷണങ്ങളിലൂടെയും സ്നേഹവും സൗഹൃദവും കരുതലും
   പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

   എല്ലാവരുടെയും സ്നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

   സ്നേഹപൂര്‍വ്വം
   സുരാജ് വെഞ്ഞാറമൂട്

   Published by:Aneesh Anirudhan
   First published:
   )}