ഇന്റർഫേസ് /വാർത്ത /Corona / COVID 19| പ്രധാനമന്ത്രിക്ക് പിന്നാലെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിക്കും കോവിഡ്; ആശങ്കയിൽ ഇംഗ്ലീഷ് ജനത

COVID 19| പ്രധാനമന്ത്രിക്ക് പിന്നാലെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിക്കും കോവിഡ്; ആശങ്കയിൽ ഇംഗ്ലീഷ് ജനത

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി ജനപ്രതിനിധികൾ കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

  • Share this:

പ്രധാനമന്ത്രി ബോറിസ് ജോൺസണു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ബ്രിട്ടീഷ് ജനത. പ്രധാനമന്ത്രിയുമായും ഹെൽത്ത് സെക്രട്ടറിയുമായും നിരവധി പേരാണ് ദിവസവും സമ്പർക്കത്തിലേർപ്പെട്ടിരുന്നത്. ചാൻസിലർ ഋഷി സുനാക്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുടങ്ങിയ സീനിയർ കാബിനറ്റ് മന്ത്രിമാർ കഴിഞ്ഞദിവസവും പ്രധാനമന്ത്രിയുമായും ചർച്ചകളിലേർപ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനകൾക്കു വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം ഒഴിവാക്കാനും ഇവർക്ക് നിർദേശമുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

നേരത്തെ ബോറിസിന്റെ മന്ത്രിസഭയിലെ ജൂനിയർ മന്ത്രിയായ നദീൻ ഡോറിസിന് രോഗം സ്ഥിരീകരിച്ചിരുന്നു. വനിതാദിനത്തിൽ ബോറിസ് സംഘടിപ്പിച്ച വിരുന്നിൽ ഇവർ പങ്കെടുത്ത സാഹചര്യത്തിൽ നേരത്തെ തന്നെ പ്രധാനമന്ത്രിക്കു രോഗം പിടിപെട്ടേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇപ്പോൾ അദ്ദേഹം രോഗബാധിതനാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം വാർത്താസമ്മേളനം നടത്തി പ്രതിരോധ നടപടികൾ വിശദീകരിച്ച പ്രധാനമന്ത്രി രാത്രിയിൽ ചില രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെയാണ് പരിശോധനയ്ക്കു വിധേയനായത്. ചെറിയ പനിയും ഇടവിട്ടുള്ള ചുമയുമായിരുന്നു ലക്ഷണങ്ങൾ. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറായ ക്രിസ് വിറ്റിയാണ് പ്രധാനമന്ത്രിയോട് പരിശോധനയ്ക്കു വിധേയനാകാൻ നിർദേശിച്ചത്.

You may also like:COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ക്രിസ് വിറ്റിയോടും ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസിനോടുമൊപ്പമാണ് പ്രധാനമന്ത്രി ദിവസം വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നത്. ഇതോടെ ഇവരും രോഗസംശയത്തിന്റെ നിഴലിലായി. വ്യാഴാഴ്ച രാത്രി ഹെൽത്ത് വർക്കർമാരെ അനുമോദിക്കാനായി പ്രധാനമന്ത്രി ഔദ്യോഗിക വസതിക്കു പുറത്തിറങ്ങി കൈയടിച്ചിരുന്നു. എലിസബത്ത് രാജ്ഞിയെ പ്രധാനമന്ത്രി അവസാനമായി നേരിൽ കണ്ട്ത് മാർച്ച് 11നാണ് കഴിഞ്ഞയാഴ്ച തന്നെ രാജ്ഞി ബക്കിംങ്ങാം പാലസിൽനിന്നും താമസം മാറ്റുകയും എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കുകയും ചെയ്തിരുന്നു. അതിനാൽ പ്രധാനമന്ത്രിയിൽനിന്നും രാജ്ഞിക്ക് രോഗം പടർന്നിരിക്കാൻ സാധ്യത കൽപിക്കുന്നില്ല. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഒന്നാം കിരീടാവകാശിയായ ചാൾസ് രാജകുമാരനും രണ്ടാഴ്ച മുമ്പാണ് അവസാനം രാജ്ഞിയെ നേരിൽ കണ്ടത്.

ഇന്നലെ മാത്രം 181 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകൾക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 14,579 ആണ്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

First published:

Tags: Boris Johnson, British Prime Minister, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus