നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടി പഞ്ചാബും; ഒഡിഷയ്ക്ക് പിന്നാലെ ലോക്ക് ഡൗൺ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനം

  ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടി പഞ്ചാബും; ഒഡിഷയ്ക്ക് പിന്നാലെ ലോക്ക് ഡൗൺ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനം

  ലോക്ക്ഡൗൺ ഏപ്രിൽ 30വരെ നീട്ടാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രത്യേക ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധു ട്വിറ്ററിലൂടെ അറിയിച്ചു.

  Lock down

  Lock down

  • Share this:
   ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 30വരെ നീട്ടുന്നതായി പ്രഖ്യാപിച്ച് പഞ്ചാബും. ഒഡിഷയ്ക്ക് പിന്നാലെ ലോക്ക് ഡൗൺ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.

   ലോക്ക്ഡൗൺ ഏപ്രിൽ 30വരെ നീട്ടാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രത്യേക ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധു ട്വിറ്ററിലൂടെ അറിയിച്ചു.

   കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനയാണ് പഞ്ചാബിൽ ഉണ്ടായിട്ടുള്ളത്. ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 132 ആയി. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് സിംഗ് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു.

   ഡോക്ടർമാരും ആരോഗ്യ മേഖലയിലെ വിദഗ്ധരുമടങ്ങുന്ന ഉന്നതാധികാര സമിതി സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണെന്നും ലോക്ക്ഡൗൺ നീക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും സിംഗ് പറഞ്ഞു.
   You may also like:'ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
   [NEWS]
   ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്
   [PHOTO]
   ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]

   മാര്‍ച്ച് 23-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14-ന് ഇത് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
   First published:
   )}