നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കേരളത്തിലും മഹാരാഷ്ട്രയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസോ? അന്വേഷണം വേണമെന്ന് എയിംസ് മേധാവി

  കേരളത്തിലും മഹാരാഷ്ട്രയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസോ? അന്വേഷണം വേണമെന്ന് എയിംസ് മേധാവി

  പുതിയ 80,536 കേസുകളിൽ 56,932 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 39,260 കേസുകൾ (49 ശതമാനം) റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന് മാത്രമാണ്

  representative image

  representative image

  • Share this:
   രാജ്യത്ത് കൊവിഡ് 19 കേസുകൾ കുറയുന്ന ഘട്ടത്തിലും രണ്ട് സംസ്ഥാനങ്ങളിലെ കേസുകളിലുണ്ടാകുന്ന വ‌ർദ്ധനവ് ആശങ്ക ഉയ‍ർത്തുന്നതായി ഓൾ ഇന്ത്യ മെഡിക്കൽ സയ‍ൻസ് മേധാവി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവിൽ കേസുകൾ അനിയന്ത്രിതമായി ഉയരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം പുതിയ കേസുകളിലെ 71 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.

   പുതിയ 80,536 കേസുകളിൽ 56,932 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 39,260 കേസുകൾ (49 ശതമാനം) റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന് മാത്രമാണ്. ഒരാഴ്ചക്കിടെ രാജ്യത്ത് രോഗബാധിതരായവരില്‍ 49 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   ദിവസേന കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനാൽ ജനിതക മാറ്റം സംഭവിച്ച SARS-CoV-2 വൈറസുകൾ ഈ സംസ്ഥാനങ്ങളിൽ വ്യാപിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ ഗുലേറിയ രാജ്യത്ത് പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചു. എന്നാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നീക്കിയതോടെ സ്ഥിതി വഷളായെന്നും അദ്ദേഹം പറഞ്ഞു. വൈറസ്
   നിയന്ത്രിക്കുന്നതിൽ കേരളം തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായി ഗുലേറിയ അഭിപ്രായപ്പെട്ടു.

   മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. കേരളത്തിലും മഹാരാഷ്‌ട്രയിലും കൊവിഡ് കേസുകൾ കൂടിയ തോതിൽ തുടരുമ്പോൾ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. അരുണാചൽ പ്രദേശ്, ത്രിപുര, മിസോറാം, നാഗാലാൻഡ്, അൻഡമാൻ, ദാദ്ര നാഗർ ഹവോലി, ലക്ഷദ്വീപ് എന്നിവടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്‌ചയായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

   സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

   Also Read-Covid 19 | കേരളത്തില്‍ 11.6% പേർക്ക് കോവിഡ് വന്നുപോയി; ദേശീയ ശരാശരിയുടെ പകുതി മാത്രം

   കേരളത്തിൽ നിലവിൽ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങൾ ഉള്‍പ്പെടെ ഇതുവരെ 3867 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.

   ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവാണ് രാജ്യത്ത് നടക്കുന്നത്. ജനുവരി 16ന് ആരംഭിച്ച വാക്സിൻ വിതരണ ദൗത്യം വഴി ഇതുവരെ 58,12,362 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ആഗോളതലത്തിൽ വാക്സിൻ വിതരണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
   Published by:Anuraj GR
   First published:
   )}