നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Expats Return: ദുബായിൽ നിന്നുള്ള വിമാനം കണ്ണൂരിലെത്തി; നാടിന്റെ കരുതലിലേക്ക് മടങ്ങിയെത്തിയത് 5 കുരുന്നുകൾ ഉൾപ്പെടെ 182 പേർ

  Expats Return: ദുബായിൽ നിന്നുള്ള വിമാനം കണ്ണൂരിലെത്തി; നാടിന്റെ കരുതലിലേക്ക് മടങ്ങിയെത്തിയത് 5 കുരുന്നുകൾ ഉൾപ്പെടെ 182 പേർ

  Flight from Dubai Landed in Kannur | സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുന്നത്.

  ദുബായിൽ നിന്നുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ

  ദുബായിൽ നിന്നുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ

  • Share this:
   വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ വിമാനം കണ്ണൂരിലെത്തി. ദുബായിൽ നിന്നുള്ള IX 814 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.24നാണ് കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. അഞ്ചു കുരുന്നുകൾ ഉൾപ്പെടെ 182 പേരാണ് നാടിന്റെ കരുതലിലേക്ക് മടങ്ങിയെത്തിയത്.

   സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കു ശേഷം കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക.

   ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് അയക്കുക. വിമാനത്താവളത്തില്‍ നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്‌ക്രീനിംഗിന് വിധേയരാക്കുകയും ക്വറന്റനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വറന്റീന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

   TRENDING:ലോകത്തിലെ ഏറ്റവും ധനസമ്പത്തുള്ള ക്ഷേത്രം; പക്ഷേ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല; ഇളവുകൾ തേടി തിരുപ്പതി ദേവസ്ഥാനം [NEWS]ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം [NEWS]Covid in Kerala | അഞ്ചു പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നെഗറ്റീവ് കേസുകളില്ല; ചികിത്സയിലുള്ളത് 32 പേര്‍ [NEWS]

   കൊറോണ വ്യപാനത്തിനു ശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ വിധ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരികെയെത്തുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രാദേശികതലത്തില്‍ നല്ല ജാഗ്രത ആവശ്യമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ക്കു ശേഷമാണ് പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുന്നത്. എന്നിരുന്നാലും വൈറസ് ബാധിതര്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മടങ്ങിയെത്തുന്ന പ്രവാസികളിലെ രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് വൈറസ് പകരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
   ​ആദ്യ വിമാനം ചൊവ്വാഴ്ച പറന്നിറങ്ങും

   ജില്ലക്കാരായ യാത്രക്കാരെയും അയല്‍ ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക.

   Published by:Rajesh V
   First published: