നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കും; ഏപ്രില്‍ രണ്ടിന് തീരുമാനിക്കും; മുന്നറിയിപ്പുമായി അജിത് പവാര്‍

  Covid 19| മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കും; ഏപ്രില്‍ രണ്ടിന് തീരുമാനിക്കും; മുന്നറിയിപ്പുമായി അജിത് പവാര്‍

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, എങ്കില്‍ മാത്രമേ ലോക്ഡൗണ്‍ സാഹചര്യം ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്നും അജിത് പവാര്‍ വ്യക്തമാക്കി

  അജിത് പവാർ

  അജിത് പവാർ

  • Share this:
   മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഇത് സംബന്ധിച്ച തീരുമാനം ഏപ്രില്‍ രണ്ടിന് ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 31,000ല്‍ അധികം കേസുകളാണ്.

   കഴിഞ്ഞ ദിവസം മുംബൈയില്‍ മാത്രം 5,000 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത് 5,185 കോവിഡ് കേസുകളായിരുന്നു. ദുരിതബാധിതരായ 10 നഗരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള നഗരം പകര്‍ച്ചവ്യാധി ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് 5,000 കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും പാലിക്കാന്‍ മുംബൈയെ പ്രേരിപ്പിക്കുമെന്ന് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിച്ചിരുന്നു.

   ഹോളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൂനെയില്‍ ചേര്‍ന്ന അവലോകനത്തിന് ശേഷം അജിത് പവാർ അറിയിച്ചു. ഹോളി ആഘോഷത്തിൽ ദിവസത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, എങ്കില്‍ മാത്രമേ ലോക്ഡൗണ്‍ സാഹചര്യം ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്ന് അജിത് പവാര്‍ വ്യക്തമാക്കി.   ഇനിയും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി വിളിച്ചുച്ചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അജിത് പവാര്‍ പറഞ്ഞു. തിയേറ്ററുകളിലും മാളുകളിലും 50 ശതമാനം തൊഴിലാളികള്‍ മാത്രമേ പാടുള്ളുവെന്നും വിവാഹ ആഘോഷങ്ങളില്‍ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കിരുതെന്നും നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

   രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുന്നതിന്റെ സൂചനകളാണ് കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ ഏപ്രില്‍ ആദ്യവാരത്തോടെ വലിയ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജീവമാകും. സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ബാധിതര്‍ക്കായി നീക്കി വയ്ക്കാനും തീരുമാനമായതായി അജിത് പവാര്‍ അറിയിച്ചു.
   Published by:Meera Manu
   First published:
   )}