തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചവരിൽ മുന്നു പേർ ഇറ്റലിയിൽ നിന്നും കൊച്ചിയിൽ എത്തിയത് രണ്ട് വിമാനങ്ങളിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഈ സാഹചര്യത്തിൽ ഈ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്തവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 28നാണ് പത്തനംതിട്ട സ്വദേശികൾ വെന്നീസില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ QR 126 വെനീസ്-ദോഹ വിമാനത്തിൽ ഇവര്‍ ആദ്യം ദോഹയിലെത്തി. അവിടെ നിന്നും ഖത്തര്‍ എയര്‍വേയ്സിന്റെ തന്നെ QR 514 ദോഹ-കൊച്ചി വിമാനത്തിൽ 29ന് കൊച്ചിയിലെത്തി.
ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാന് എന്നീ നാല് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ടോള്‍ഫ്രീ നമ്പര്‍- 1056. ദിശ -O4712552056
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.