നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ തയാറായിരിക്കൂ! എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും സർക്കാർ

  വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ തയാറായിരിക്കൂ! എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും സർക്കാർ

  വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫിസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.

  police

  police

  • Share this:
   തിരുവനന്തപുരം∙ വ്യാഴാഴ്ച രാവിലെ ഏഴ് മണിമുതല്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാന്‍ സർക്കാർ നിര്‍ദേശം. കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്.

   സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ സ്പെഷല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. ഇവര്‍ വ്യാഴാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവിമാര്‍ മുൻപാകെ റിപ്പോര്‍ട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്.

   വിദേശത്തുനിന്ന്  തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം  വർധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫിസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും ചേർന്നുള്ള ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.
   TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]

   ഡോ. ദിവ്യ വി.ഗോപിനാഥ്, വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്‍റെയും ചുമതല നല്‍കി. ചൈത്ര തെരേസ ജോണിനാണ് കോഴിക്കോട് വിമാനത്താവളത്തിന്‍റെ ചുമതല. യതീഷ് ചന്ദ്ര, ആര്‍. ആനന്ദ് എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല. ഓരോ വിമാനത്താവളത്തിലും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കും ചുമതല നല്‍കും.
   First published:
   )}