HOME » NEWS » Corona » ALL VACCINES ARE PROVIDED BY THE CENTRAL GOVERNMENT FREE OF COST SAYS CM PINARAYI VIJAYAN

'എല്ലാ വാക്സിനും കേന്ദ്ര സർക്കാരാണ് നൽകിയിട്ടുള്ളത്, സൗജന്യമായാണ് നൽകിയത്': മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് നിരവധി പകർച്ചവ്യാധികൾക്കെതിരെ നാം വാക്സിൻ ഉപയോഗിച്ചിട്ടുള്ളതാണെന്നും അവയെല്ലാം കേന്ദ്ര സർക്കാരുകൾ സൗജന്യമായാണ് ജനങ്ങൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

News18 Malayalam | news18-malayalam
Updated: May 1, 2021, 8:22 AM IST
'എല്ലാ വാക്സിനും കേന്ദ്ര സർക്കാരാണ് നൽകിയിട്ടുള്ളത്, സൗജന്യമായാണ് നൽകിയത്': മുഖ്യമന്ത്രി പിണറായി വിജയൻ
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: വിവിധതരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഇതുവരെയും കേന്ദ്രസർക്കാരുകൾ സൗജന്യമായി തന്നെയാണ് നൽകിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗം പുതിയ കാര്യമാണെങ്കിലും വാക്സിൻ എന്നത് പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി പകർച്ചവ്യാധികൾക്കെതിരെ നാം വാക്സിൻ ഉപയോഗിച്ചിട്ടുള്ളതാണെന്നും അവയെല്ലാം കേന്ദ്ര സർക്കാരുകൾ സൗജന്യമായാണ് ജനങ്ങൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

Also Read- 'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

സമാനമായി, സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി തന്നെയാണ് ജനങ്ങൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വൈറസിനെ നേരിടാൻ മാത്രം വില ഈടാക്കുമെന്ന് പറയുന്നതിൽ യാതൊരു ഔചിത്യവുമില്ല. ഇതാണ് സംസ്ഥാന സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാട്. അതുകൊണ്ടാണ് വാക്സിൻ സൗജന്യമായി തന്നെ നൽകും എന്ന് സംസ്ഥാനം തീരുമാനിച്ചത്.

Also Read- Covid Vaccine | മെയ് ഒന്നിന് സ്പുട്‌നിക് V വാക്‌സിന്‍ എത്തുന്നു

കേന്ദ്ര സർക്കാരിന് ഒരു വിലയും സംസ്ഥാനത്തിന് മറ്റൊരു വിലയും എന്ന നിലപാട് പാടില്ല. തീർത്തും തെറ്റായ ഒരു കാര്യമാണ് അത്. സർക്കാരുകൾക്കെല്ലാം ഒരേ പോലെ തന്നെയല്ലേ വേണ്ടത്. സ്വകാര്യ കമ്പനികൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ അനുവദിക്കാമോ. അത് ക്രമീകരിക്കേണ്ടതല്ലേ. മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും ക്രമീകരണം ഉണ്ടാകുന്നില്ല എന്നതുകൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും വിമർശനം ഉയർന്നതെന്നാണ് താൻ മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തും. മെയ് നാലു മുതല്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തണം. റെയില്‍വേ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ നടത്താന്‍ ശ്രമിക്കണം.

റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടെയും കാര്യമല്ല. വലിയ സൗകര്യങ്ങള്‍ ഉള്ളിടങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താവുന്നതാണ്. സൗകര്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ എണ്ണം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 37,199 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്.
Published by: Rajesh V
First published: May 1, 2021, 8:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories