നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Allu Arjun| അല്ലു അർജുന് കോവിഡ് പോസിറ്റീവ്

  പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവനായി വീട്ടിൽ വിശ്രമത്തിലാണെന്നും താരം അറിയിച്ചു

  Allu Arjun

  Allu Arjun

  • Share this:
   തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് കോവിഡ് പോസിറ്റീവ്. താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ രോഗവിവരം അറിയിച്ചിരിക്കുന്നത്. കോവിഡ് ബാധിതനായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണെന്നും അല്ലു അർജുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

   താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവനായി വീട്ടിൽ വിശ്രമത്തിലാണെന്നുമാണ് ആരാധകരോടായി അല്ലു അർജുൻ പറയുന്നത്.

   കഴിഞ്ഞ ദിവസം നടി പൂജ ഹെഗ്ഡേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് താരം. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായതോടെ ഇതിനകം നിരവധി താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു.   പുഷ്പയാണ് അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ അല്ലു അർജുന്റെ വില്ലനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം നിർവഹിക്കുന്നത്. സുകുമാർ ആണ് സംവിധായകൻ.   രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്.  തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി ഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.  'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.
   Published by:Naseeba TC
   First published:
   )}